madani1

[share]

[related]കൊല്ലം: ബംഗലൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പി.ഡി.പിയുടെ സംസ്ഥാന നേതാവ് പൂന്തുറ സിറാജ് ആണ് ഇക്കാര്യം അറിയിച്ചത്.

നേരത്തേ മഅദനി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതേസമയം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ആരെ പിന്തുണക്കുമെന്ന കാര്യം 28നു ശേഷം അറിയിക്കുമെന്നും സിറാജ് പറഞ്ഞു.

നേരത്തേ ജയിലില്‍ കഴിയുന്ന മഅദനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചുവെന്നും പൊന്നാനിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

പി.ഡി.പി പ്രവര്‍ത്തകര്‍ പ്രചരണം ആരംഭിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പി ഇടതുമുന്നണിക്കായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്. പി.ഡി.പി പിന്തുണയോടെ പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.