ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്കെതിരെയുള്ള ജാമ്യമില്ലാ വാറന്റിന്റെ കാലാവധി ഇന്നവസാനിക്കും. ജൂണ്‍ 15 നായിരുന്നു വാറന്റ് പുറപ്പെടുവിച്ചത്.

ജൂണ്‍ 23, ജൂലൈ ആറ് എന്നീ തീയതികളില്‍ വാറന്റിന്റെ കാലാവധി പുതുക്കുകയായിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി മഅദനി നല്‍കിയ അപേക്ഷ കോടതി നിരാകരിച്ചിരുന്നു. അറസ്റ്റ് നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കര്‍ണാടക പോലീസ് കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.