കൊല്ലം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന്‌ കരിദിനമാചരിക്കുമെന്ന് പി ഡി പി നേതൃത്വം അറിയിച്ചു. എന്നാല്‍ ഇന്ന്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്ക് പി ഡി പിയുമായി യാതൊരു ബന്ധവുമില്ലെന്നും പൂന്തുറ സിറാജ് വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോഡ്, പാലക്കാട് ജില്ലകളില്‍ പി ഡി പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.