കൊല്ലം: അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് അന്‍വാര്‍ശേരിയില്‍ പി ഡി പി പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കെട്ടിടത്തിനു മുകളില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ച ആളെ മറ്റു പി ഡി പി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

അതിനിടെ മഅദനിയെ അറസ്റ്റുചെയ്‌തേക്കാമെന്ന വാര്‍ത്ത അന്‍വാര്‍ശേരിയില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന പി ഡി പി നേതാക്കളും പ്രവര്‍ത്തകരും അന്‍വാര്‍ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്.