Categories

പി ഡി പി പ്ര­വര്‍­ത്ത­കര്‍ ത­ല­മുണ്ഡ­നം ചെ­യ്­ത് പ്ര­കട­നം ന­ടത്തും

ശാസ്താം­കോട്ട: പി ഡി ­പി ചെയര്‍മാന്‍ അബ്ദു­ന്നാ­സിര്‍ മഅദനി­ക്കെ­തിരെയുള്ള നീതി നിഷേ­ധ­ത്തില്‍ പ്രതി­ഷേ­ധിച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ശാസ്താം­കോ­ട്ട­യില്‍ നിന്ന് പ്രവര്‍ത്ത­കര്‍ തല­മു­ണ്ഡനം ചെയ്ത് പ്രക­ടനം നട­ത്തും. പ്രക­ട­ന­ത്തിന് മുന്നോ­ടിയായി ശാസ്താം­കോട്ട ജംഗ്ഷ­നില്‍ നട­ക്കുന്ന ഉദ്ഘാ­ടന സമ്മേ­ളനത്തില്‍ സാമൂ­ഹിക സാംസ്‌ക്കാ­രിക രംഗത്തെ പ്രമു­ഖര്‍ സംസാ­രി­ക്കും.

മഅദനി­ക്കെ­തിരെ നട­ക്കുന്ന കള്ള­ക്കേ­സു­കള്‍ പിന്‍വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് അന്‍വാര്‍ശേ­രി­യില്‍ നട­ക്കുന്ന നിരാ­ഹാര സമരം 36-ാം ദിവ­സ­ത്തി­ലേക്ക് കട­ന്നു. പി.­ഡി.പി. കൊല്ലം ജില്ലാ വൈസ് പ്രസി­ഡന്റ് ബി.­എന്‍. ശശി­കു­മാര്‍, വയ­നാട് ജില്ലാ പ്രസി­ഡന്റ് മൊയ്തീന്‍ ചെമ്പോ­ത്ത­റ, സംസ്ഥാന കൗണ്‍സില്‍ അംഗം ജമാല്‍ തെങ്ങും­ത­റ­യില്‍ എന്നി­വര്‍ നിരാ­ഹാ­രം തുട­രു­ക­യാ­ണ്.

അ­തേ­സമയം കൊല്ലം ജില്ല­യുടെ വിവിധ ഭാഗ­ങ്ങ­ളില്‍ മഅ്ദനി സംര­ക്ഷണ വേദി­യു­ടെയും, പി.­ഡി.പി യുടെയും, മുസ്‌ലിം സംയുക്ത ­വേ­ദി­യു­ടെയും പേരില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡു­കള്‍ വ്യാപ­ക­മായി നശി­പ്പി­ക്ക­പ്പെ­ടു­ന്ന­തായി പരാ­തി. മഅ്ദനി വിഷ­യ­ത്തില്‍ ജന­ങ്ങള്‍ സത്യം മന­സ്സി­ലാക്കി തുട­ങ്ങി­യി­രി­ക്കുന്നു എന്ന വസ്തുതയില്‍ വിരളി പൂണ്ട സംഘ്പ­രി­വാര്‍ ശക്തി­കളും, സാമൂ­ഹിക വിരു­ദ്ധ­രു­മാണ് ഇതിന് പിന്നി­ലെന്ന് സംശ­യി­ക്കു­ന്ന­തായി പി.­ഡി.പി നേതാ­ക്ക­ളായ മൈല­ക്കാട് ഷാ, സുനില്‍ ഷാ തുട­ങ്ങി­യ­വര്‍ പരാ­തി­പ്പെ­ട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.