കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ് എം.എല്‍.എ നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി പറഞ്ഞു.

പുരുഷ പീഡനമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ജോര്‍ജ് പറഞ്ഞു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ല. തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയും


പന്തളത്ത് അര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു


അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനേക്കുറിച്ചും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനെ സ്ത്രീ വഞ്ചിച്ചതാണ്. ഭര്‍ത്താവും കുട്ടികളുമുള്ള ഒരു യുവതി മറ്റൊരാളോടൊപ്പം കഴിഞ്ഞതിനുശേഷം അയാള്‍ക്കെതിരെ പരാതി പറയുന്നത് വഞ്ചനയാണെന്നും പിസി കൂട്ടിച്ചേര്‍ത്തു.
ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് നേരത്തെ പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ ഗൂഢാലോചനയാണ് ദിലീപിനെ കുടുക്കിയതെന്നും ജയിലില്‍ നിന്നും പണം ആവശ്യപ്പെട്ടു കൊണ്ട് പള്‍സര്‍ സുനി കത്തയച്ചത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.