ഇസ്‌ലാമാബാദ്: കോച്ച് വഖാര്‍ യൂനുസിനെ പരസ്യമായി വിമര്‍ശിച്ച പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രീഡിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പാക് ക്രിക്കറ്റ് ബോര്‍ഡാണ് അഫ്രീഡിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ വഖാര്‍ അമിതമായി ഇടപെടുന്നുവെന്നാണ് അഫ്രീഡി ആരോപിച്ചത്. ചില ആളുകള്‍ ടീമുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൈകടത്തുകയാണെന്നായിരുന്നു വഖാറിനെ ലക്ഷ്യമിട്ട് അഫ്രീഡി പറഞ്ഞത്. വിഷയത്തില്‍ താന്‍ ബോര്‍ഡിനെ സമീപിക്കുമെന്നും അഫ്രീഡി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അഫ്രീഡി ബോര്‍ഡ് ചെയര്‍മാന്‍ ഇജാസ് ബട്ടിനെ കാണുന്നതിന് മുമ്പുതന്നെ ബോര്‍ഡ് കരുനീക്കം നടത്തുകയായിരുന്നു. വീന്‍ഡീസിനെതിരായ പരമ്പരയിലുടനീളം ക്യാപ്റ്റനും കോച്ചും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല.