Categories

ഐ പി എല്‍ : പാക് താരങ്ങക്കുള്ള അനുമതി പി സി ബി റദ്ദാക്കി

ഇസ്‌ലാമാബാദ്: ഐ പി എല്‍ കളിക്കായി ഇന്ത്യയിലേക്ക് പോകുന്നതിന് കളിക്കാര്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചു. ഇതു പ്രകാരം ഒരു പാക് കളിക്കാര്‍ക്കും വരാനിരിക്കുന്ന ഐ പി എല്‍ ടൂര്‍ണമെന്റില്‍ കളിക്കാനാകില്ല. നിലവില്‍ ഐ പി എല്‍ ലേലത്തില്‍ നിന്ന് തഴയപ്പെട്ട പാക് കളിക്കാര്‍ക്ക് ഭാവിയില്‍ ടീമിലേക്ക് ക്ഷണം ലഭിക്കുകയാണെങ്കില്‍ സര്‍ക്കാറിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

പാക് താരം അബ്ദുല്‍ റസാഖിനെ ഐ പി എല്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടിയിലാണ് പി സി ബി തീരുമാനം. നേരത്തെ ഐ പി എല്‍ ലേലത്തില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കിയത് വിവാദമായിരുന്നു. പാക് താരങ്ങളെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ശിവസേന രംഗത്തെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.