തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് പിടിച്ചു. പി.സി വിഷ്ണുനാദിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. എം.ലിജുവാണ് വൈസ്പ്രസിഡന്റ്. വി.ടി ബല്‍റാം, മനോജ് മൂത്തോടന്‍, വിനോദ് കൃഷ്ണന്‍, മാത്യു കുഴല്‍നാടന്‍ എ്‌നനിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

പി.സി വിഷ്ണുനാദിന് 799 വോട്ടും എം ലിജുവിന് 676 വോട്ടും ലഭിച്ചു. സംസ്ഥാന കമ്മിറ്റിയിലെ ആറു പേരുടെ ഒഴിവുകള്‍ സംബന്ധിച്ച് ദേശീയ നേതൃത്വം തീരുമാനിക്കും.

ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, വടകര, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് എ ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, കണ്ണൂര്‍ എന്നിവടങ്ങളില്‍ വിശാല ഐ ഗ്രൂപ്പികാരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്.

ജനറല്‍ സെക്രട്ടറിമാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കൃഷ്ണന്‍ മുരളീധരന്റെ അനുയായി ആയിട്ടാണ് കണക്കാക്കുന്നത്.