തിരുവനന്തപുരം: മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം എല്‍ ഡി എഫ് നേതൃത്വത്തിന് ഇന്ന് കത്തുനല്‍കും. എല്‍ ഡി എഫ് സര്‍ക്കാറില്‍ കേരള കോണ്‍ഗ്രസ് വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളും തങ്ങള്‍ക്കും നല്‍കണമെന്ന് തോമസി വിഭാഗം ആവശ്യപ്പെടുമെന്നാണ് സൂചന.

ഉച്ചക്കുശേഷം തോമസ് വിഭാഗത്തിന്റെ കോര്‍കമ്മറ്റി ചേരുന്നുണ്ട്. ഇതിനുശേഷമായിരിക്കും എല്‍ ഡി എഫ് നേതൃത്വത്തിന് കത്തുനല്‍കുക. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിഷയം നാളത്തെ മുന്നണി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും തോമസ് വിഭാഗം ആവശ്യപ്പെട്ടേക്കും. ജനതാദള്‍ എസിന്റെയും ആര്‍ എസ് പിയുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് തോമസ് വിഭാഗത്തെ മുന്നണിയിലെടുത്തിരിക്കുന്നത്.