Administrator
Administrator
മ­ന്ത്രി സ്ഥാ­നം വേ­ണ­മെന്ന് തോ­മ­സ് പ­ക്ഷം; 27ന് ക­ത്ത് നല്‍കും
Administrator
Saturday 17th July 2010 4:10pm

തിരു­വ­ന­ന്ത­പുരം: ഇടതുമു­ന്ന­ണി­യില്‍ ഇ­ടം കി­ട്ടി­യ കേരള കോണ്‍ഗ്രസ് പി സി ­തോ­മസ് വിഭാഗം മന്ത്രി­സ്ഥാ­ന­ത്തിനു വേ­ണ്ടി നീ­ക്കം തു­ടങ്ങി. ഈ മാസം 27­നു ചേരുന്ന ഇടതു­മു­ന്നണി ഏകോ­പന സമിതി യോഗ­ത്തിനു മു­മ്പ് ആ­വ­ശ്യ­മു­ന്ന­യിച്ച് സി പി ഐ എം സംസ്ഥാന നേതൃ­ത്വ­ത്തിനു കത്തു നല്‍­കാ­നാ­ണ് പാര്‍­ട്ടി തീ­രു­മാനം. ക­ത്ത് നല്‍­കു­ന്ന­തിന് മുമ്പ് മറ്റു ഘടക കക്ഷി­ക­ളു­മായി ചര്‍ച്ച നട­ത്തു­മെന്ന് പി ­സി ­തോ­മസ് മാധ്യമ പ്രവര്‍ത്ത­ക­രോടു പറ­ഞ്ഞു.

പി എസ് സി അംഗ­ത്വം, രണ്ട് ബോര്‍ഡ് കോര്‍പ­റേ­ഷന്‍ , ചെയര്‍മാന്‍ സ്ഥാ­ന­ങ്ങള്‍ എ­ന്നി­വയും ചോദി­ക്കാ­നാ­ണു തോ­മ­സിന്റെ നീക്കം. ജോസഫ് ഗ്രൂപ്പിന് ലഭി­ച്ചി­രുന്ന സ്ഥാന­ങ്ങള്‍ വേണ­മെ­ന്നാണ് ആവ­ശ്യ­പ്പെ­ടു­ക­യെന്ന് തോമസ് പറ­ഞ്ഞു.

മന്ത്രി­സ്ഥാ­ന­ത്തെ­ക്കു­റിച്ച് ഇതു­വരെ തങ്ങള്‍ അവ­കാ­ശ­വാ­ദ­മൊന്നും ഉന്ന­യി­ച്ചി­ട്ടി­ല്ലെ­ന്നാണ് കഴിഞ്ഞ ദിവസം വരെ പി സി ­തോ­മസ് പ­റ­ഞ്ഞി­രുന്ന­ത്. മുന്ന­ണി­യില്‍ ഉള്‍പ്പെ­ടു­ത്താന്‍ തീരു­മാ­നിച്ച ശേഷവും ഇത് ആവര്‍ത്തി­ച്ചിരു­ന്നു. മുന്ന­ണി­യില്‍ ഘടക കക്ഷി­യാ­വു­ക­യാണ് ആദ്യം വേണ്ടതെന്ന­തി­നാല്‍ അതി­നു­വേ­ണ്ടി­യു­ള്ള ശ്രമ­ത്തി­നൊപ്പം മന്ത്രി­സ്ഥാ­ന­ത്തി­നു­വേ­ണ്ടി­യുള്ള ശ്രമവും നട­ത്തു­ന്നത് ശരി­യായ നീക്ക­മാ­കില്ല എന്ന് തിരി­ച്ച­റി­ഞ്ഞാണ് തോമസ് പക്ഷം നിശ്ശ­ബ്ദത പാലി­ച്ച­ത്.

മുന്ന­ണി­യില്‍ എടു­ക്കു­ന്ന­തിനെ എതിര്‍ത്തി­രു­ന്ന സി പി­ ഐ­യെയും ആര്‍ എസ് പിയെയും അനു­ന­യി­പ്പി­ക്കാനും കൂടി­യാ­യി­രുന്നു ഈ തന്ത്രം. എന്നാല്‍ ഇനി മന്ത്രി­സ്ഥാനം ചോദി­ക്കാ­തി­രു­ന്നി­ട്ടു­കാ­ര്യ­മില്ല എന്ന തീരു­മാ­ന­ത്തി­ലേ­ക്കാ­ണ് പാര്‍­ട്ടി എ­ത്തി­ച്ചേര്‍ന്നത്. മാണി ഗ്രൂപ്പില്‍ ലയിച്ച പി.­ജെ.­ജോ­സ­ഫിനും മറ്റ് രണ്ട് എംഎല്‍­എ­മാര്‍ക്കു­മൊപ്പം പോകാതെ സുരേ­ന്ദ്ര­ന്‍പി­ള്ളയെ കൂടെ നിര്‍ത്തു­മ്പോള്‍ നല്‍കിയ വാഗ്ദാനം പാലി­ക്കാന്‍ സി പി ഐ എം തയ്യാ­റാ­കു­മെന്ന സൂച­ന­യാണ് തോമസ് പക്ഷ­ത്തിനു ലഭി­ച്ചി­ട്ടു­ള്ള­ത്. അങ്ങ­നെ­യാ­ണെ­ങ്കില്‍ നിയ­മ­സഭാ സമ്മേ­ളനം കഴി­ഞ്ഞാ­ലു­ടന്‍ സത്യ­പ്ര­തി­ജ്ഞ­യു­ണ്ടാ­കു­മെന്നും തോമ­സു­മായി അടു­പ്പ­മുള്ള കേന്ദ്ര­ങ്ങള്‍ പറ­യു­ന്നു.

അതേ­സ­മ­യം, എന്‍ സി­ പി­യെ­ക്കൂടി മുന്ന­ണി­യില്‍ ഉള്‍പ്പെടുത്തിയ സാഹ­ച­ര്യ­ത്തില്‍ തോമസ് പക്ഷ­ത്തിന്റെ അവ­കാ­ശ­വാ­ദം നില­നില്‍ക്കില്ലെ­ന്ന വാ­ദ­വു­മുണ്ട്. രണ്ട് എം എല്‍ ­എ­മാ­രു­ള്ള എന്‍ സി­ പിയെ പരി­ഗ­ണി­ക്കാതെ തോമസ് പക്ഷ­ത്തിനു മാത്രം മന്ത്രി­സ്ഥാനം നല്‍കാന്‍ കഴി­യുമോ എന്ന­താണു പ്രശ്‌നം. എന്നാല്‍ എന്‍ സി­ പി­യുടെ രണ്ട് എം എല്‍ ­എ­മാരില്‍ എ കെ ­ശ­ശീ­ന്ദ്രന്‍ മാത്ര­മാണ് എല്‍ ഡി­ എ­ഫി­നൊ­പ്പ­മു­ള്ള­തെന്ന് തോമ­സ്പക്ഷം ചൂണ്ടി­ക്കാ­ട്ടു­ന്നു. കുട്ട­നാട് എംഎല്‍എ തോമസ് ചാണ്ടി കോണ്‍ഗ്ര­സി­നൊ­പ്പ­മാ­ണെന്നും ഇ­വര്‍ പ­റ­യുന്നു.

എന്നാല്‍ നാല് എം എല്‍ ­എ­മാരും ഒരു മന്ത്രി­യു­മു­ണ്ടാ­യി­രുന്ന കേരള കോണ്‍ഗ്ര­സില്‍ നിന്ന് മൂന്നു പേര്‍ മുന്നണി വിട്ടെ­ങ്കിലും പാര്‍ട്ടി മുന്ന­ണി­യില്‍ തുട­രു­ക­യാ­ണെന്ന് തോമസ് പക്ഷം വാദി­ക്കു­ന്നു. അതു­കൊണ്ട് പാര്‍ട്ടി­യുടെ മന്തി­സ്ഥാനം പുന­സ്ഥാ­പി­ക്ക­ണ­മെന്ന് ആവ­ശ്യ­പ്പെ­ട്ടാ­യി­രിക്കും കത്ത് നല്‍കു­ക. ഘടക കക്ഷി­കള്‍ എന്തു നില­പാടു സ്വീക­രി­ച്ചാലും ഇക്കാ­ര്യ­ത്തില്‍ സി പി ഐ എം തീരു­മാനം നിര്‍ണാ­യ­കാ­വും.

ഒ­റ്റ എം എല്‍ എ മാത്ര­മുള്ള കോണ്‍ഗ്ര­സ്- എസിന് മന്ത്രി­സ്ഥാനം നല്‍കി­യത് കീഴ്‌വഴ­ക്ക­മായി നില­നില്‍ക്കു­ന്നു­ണ്ട്. അന്നു പക്ഷേ, കേരള കോണ്‍ഗ്ര­സിന് നാല് എം എല്‍­എ­മാരും മന്ത്രി­യു­മു­ണ്ടാ­യി­രു­ന്നു. എന്‍ സി പി മുന്ന­ണിക്ക് പുറ­ത്തു­മാ­യി­രു­ന്നു.

അതി­നി­ടെ, കെ.­മു­ര­ളീ­ധ­രന്റെ ഡി ഐ­ സിയെ ലയി­പ്പി­ച്ച­തുവഴി മുന്ന­ണിക്കു പുറ­ത്തു­പോ­കേ­ണ്ടി­വ­ന്ന എന്‍ സി­ പി­ക്ക്, വീണ്ടും പ്രവേ­ശനം നല്‍കി­യത് സോപാ­ധി­ക­മാ­ണെ­ന്നും സൂച­ന­ക­ളുണ്ട്. കട­ന്ന­പ്പ­ള്ളിയെ മന്ത്രിയാക്കി­യതു ചൂണ്ടി­ക്കാട്ടി മന്ത്രി­സ്ഥാനം ചോദി­ക്കി­ല്ലെ­ന്ന­താണ് അതില്‍ പ്രധാ­നം. രണ്ടു മുന്ന­ണി­യി­ലും­പെ­ടാതെ രാഷ്ട്രീയ പ്രതി­സന്ധി നേരി­ട്ടി­രു­ന്ന എന്‍ സി­ പിക്ക് ഘടക കക്ഷി സ്ഥാനം­ ത­ന്നെ­യാണ് ഇപ്പോള്‍ പ്രധാ­നം. അതു­കൊണ്ട് അവര്‍ ഉപാധികള്‍ അംഗീ­ക­രി­ച്ചി­ട്ടു­മു­ണ്ട്.

Advertisement