കൊച്ചി: പി.സി ജോര്‍ജ് ഭരണഘടനയുടെ ഏത് നിയമമാണ് ലംഘിച്ചതെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കണമെന്ന് പി.ടി തോമസ് എം.പി. ഭരണഘടനയിലെ 395വകുപ്പും തനിക്കറിയാം. ഇതില്‍ ഏത് വകുപ്പാണ് പി.സി ജോര്‍ജ് ലംഘിച്ചതെന്ന് സതീശന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചീഫ് വിപ്പാണെങ്കിലും പി.സി ജോര്‍ജിന് വ്യക്തിപരമായി ചില കാര്യങ്ങള്‍ ചെയ്യാന്‍ അവകാശമുണ്ട്. ജോര്‍ജ് നല്‍കിയ പരാതിയില്‍ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തുന്നില്ല. നിയമപരമായി നേരിടാനാണ് അദ്ദേഹം ശ്രമിച്ചതെന്നും പി.ടി തോമസ് പറഞ്ഞു.