Categories

തച്ചങ്കരിയെ തിരിച്ചെടുത്തത് നാണക്കേട്: പി.സി ജോര്‍ജ്ജ്

pc-joergeതിരുവനന്തപുരം: തച്ചങ്കരി തെറ്റുകാരനാണെന്നാണ് തന്റെ മനസ്സാക്ഷി പറയുന്നതെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിക്കും. വിദേശത്ത് പോയ സമയത്ത് തച്ചങ്കരി പല ആളുകളെയും കണ്ടിട്ടുണ്ട്.

തീവ്രവാദ കേസുകളില്‍ പ്രതികളായവരെയും ഇങ്ങിനെ കണ്ടിട്ടുണ്ടെന്നാണ് തന്റെ വിശ്വാസം. ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തണം. ഈ സാഹചര്യത്തില്‍ തച്ചങ്കരിയെ തിരിച്ചെടുക്കുന്നത് നാണക്കേടാണെന്നും പി.സി ജോര്‍ജ്ജ് എം.എല്‍.എ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.