തിരുവനന്തപുരം: മൂന്നാറില്‍ സി പി ഐ, സി പി ഐ എം ഓഫീസുകള്‍ നിലനില്‍ക്കുന്നത് പട്ടയമില്ലാത്ത ഭൂമിയിലാണെന്ന്്് പി സി ജോര്‍ജ്ജ് എം എല്‍ എ ആരോപണമുന്നയിച്ചു. ഏതുകൊള്ളക്കാരനും കയറാവുന്ന അവസ്ഥയാണ് മൂന്നാറിലുള്ളത്. പി കെ വാസുദേവന്‍ നായരുടെ പേരിലാണ് സി പി ഐ ഓഫീസിന്്് പട്ടയം എടുത്തതെന്നും പട്ടയ അപേക്ഷയിലെ രേഖകളെല്ലാം വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റവന്യൂവകുപ്പ് വനംവകുപ്പിന് കൈമാറാന്‍ തീരുമാനിച്ച കെ ഡി എച്ച് വില്ലേജിലെ 17,390 ഏക്കര്‍ സ്ഥലത്താണ് ടാറ്റ ഇപ്പോള്‍ ഡാം നിര്‍മ്മിച്ചിരിക്കുതെന്നും അദ്ദേഹം ആരോപിച്ചു.