Categories

പിള്ളയെ വിളിച്ചത് 12മാസം തടവ് ലഭിക്കാവുന്ന കുറ്റം: പി.സി ജോര്‍ജ്

pc-georgeതിരുവനന്തപുരം: തടവില്‍ കഴിയവെ മൊബൈല്‍ ഫോണ്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ നാലു ദിവസത്തെ കൂടുതല്‍ തടവ് ആണെന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജ്. അതേസമയം, പിള്ളയെ അങ്ങോട്ടു വിളിച്ച മാധ്യമപ്രവര്‍ത്തകന്‍ 12 മാസത്തെ തടവു ശിക്ഷയും 10, 000 രൂപയില്‍ കവിയാത്ത പിഴയും ഇതുരണ്ടുമോ ലഭിക്കാവുന്ന കുറ്റമാണു ചെയ്തിരിക്കുന്നതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കുറ്റം ചെയ്യുന്നതിനേക്കാള്‍ വലിയ കുറ്റം കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ ജയില്‍ ആക്ട് പ്രകാരം പിള്ള ചെയ്ത കുറ്റത്തെക്കാള്‍ ഗുരുതരമായ കുറ്റമാണ് മാധ്യമപ്രവര്‍ത്തകന്‍ ചെയ്തത്. പിള്ളയ്ക്ക് ഗണ്‍മാനെ കൊടുത്തത് ഈ സര്‍ക്കാരല്ല, ജയില്‍ ചട്ടലംഘനം ആരംഭിച്ചത് ഇടതു സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതികളെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു തരേണ്ട. കിളിരൂര്‍ കേസിലെ ശാരിയെ കാണാന്‍ ശ്രീമതി ടീച്ചര്‍ പോയതിന്റെ അനുഭവം ഉണ്ട്. ടീച്ചര്‍ ചെന്നപ്പോള്‍ ശാരി ബോധം കെട്ടു. പിന്നീടു ബോധം തെളിഞ്ഞിട്ടില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

6 Responses to “പിള്ളയെ വിളിച്ചത് 12മാസം തടവ് ലഭിക്കാവുന്ന കുറ്റം: പി.സി ജോര്‍ജ്”

 1. Sunil Abdulkadir

  ലേഖകനെ പറ്റുമെങ്കില്‍ തൂക്കി കൊല്ലണം, പിള്ളക്ക് നാല് ദിവസത്തെ ശിക്ഷയല്ല, ഈ ലേഖകനെ ശിക്ഷിക്കാന്‍ അവസരം ഉണ്ടാക്കി തന്നതിന് ഒരു പാരിതോഷികം നല്‍കണം, ഇന്ത്യന്‍ പീനല്‍ കോഡ് നമുക്ക് ഇനി തിരുത്തി എഴുതണം, ഏതെങ്കിലും കള്ളനെയോ കൊലപാതകിയെയോ അറിഞ്ഞുകൊണ്ടോ അബദ്ധത്തിലോ അറസ്റ്റു ചെയ്യുന്ന പോലീസുകാരെ ഉടനടി വേദി വെച്ച് കൊല്ലുക, അവരുടെ കുടുംബത്തെ മുഴുവന്‍ നാട് കടത്തുക, കുറ്റവാളികള്‍ക്ക് എതിരായി വാദിക്കുന്ന വക്കീലന്മാരെയും, കുറ്റവാളികളെ ശിക്ഷക്ക് വിധിക്കുന്ന ജഡ്ജിമാരെയും എന്കൌടരില്‍ വെടി വെച്ച് കൊല്ലുക, ഇത്തരം കുറെ നിയമങ്ങള്‍ കൂടി എഴുതി ചേര്‍ത്ത് നമ്മുടെ നിയമ വ്യവസ്ഥ മനോഹരമാക്കണം, നമ്മുടെ കൊച്ചു സുന്ദര കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞ മഹാന്റെ വാക്കുകള്‍ നമുക്ക് അര്‍ത്ഥപൂര്‍ണമാക്കനം.

 2. Rajesh

  കാള ജോർജ്ജ് ചാണ്ടിയെ ശരിക്കും ചാണ്ടികൊണ്ടിരിക്കുന്നു
  ഫോൺ ചെയ്തതിനു ശിക്ഷിക്കാൻ ചെന്നാൽ
  മന്ത്രിമാരും മുഖ്യമന്ത്രിയും മരുമകന്മാരും പിഎമാരും എല്ലാം അകത്താകുമെന്നു ജോർജ്ജിനറിയാം
  ജോർജ്ജിനെ കുടുക്കാൻ നോക്കിയാൽ ജോർജ് ചാണ്ടും

 3. Anu

  ഒരു ഫോണ്‍ നമ്പറിലേക്ക് വിളിക്കുന്നത് ഇത്ര വലിയ കുറ്റമോ എങ്കില്‍ അറിയാതെ ഒന്ന് പ്രധാന മന്ത്രിയുടെ നമ്പരില്‍ വിളിച്ചു പോയാല്‍ തൂക്കിക്കൊല്ലുമല്ലോ… കലികാലം അല്ലാതെ എന്താ പറയുക !!!!!!! 🙁 🙂

 4. theshreef

  വിവരമില്ലാത്ത ഒരാള്‍ ആളോ നമ്മുടെ ചീഫ് വിപ്പ് ?, ഒരുത്തന്‍ സ്ഥിരമായിട്ട് തെറ്റുചെയ്യുമ്പോള്‍ അത് സമൂഹത്തിനു കട്ടികൊടുക്കുനതാണോ തെറ്റ്, അതെല്ലെങ്കില്‍ ഒരു ഫോണ്‍ നമ്പറില്‍ വിളിച്ച പോയാല്‍ ഏത് കോടതിയാണ് ശിക്ഷ വിദിക്കുക, അത് തെറ്റാണ എന്ന്‍ കണ്ടെത്തിയപ്പോള്‍ അത്ക്ര്തരെ അറിയിച്ചതാണോ തെറ്റ്, Mr .ജോര്‍ജ് നിങള്‍ കേരളത്തിലെ ഒരു ഉന്നത സ്ഥാനതാണെന്ന് ഓര്‍ക്കണം, എന്തെങ്കിലും വിളിച് പറയരുത് ……………….

 5. valapuram

  എന്ന് മുതാലാണ് ഈ ജോര്‍ജ് മര്കിസ്ടുകാര്‍ക്ക് മോശക്കാരന്‍ ആയത് ?വീ എസ് വര്‍ഷങ്ങളോളം കൊണ്ട് നടന്നു പിണറായിയെ ,തോമസ്‌ അയ്സക്കിനെ ഒക്കെ പുലയാട് പറയിപ്പിച്ചപ്പോള്‍ ജോര്‍ജ് നല്ലവന്‍ ..അതെ ജോര്‍ജ് തിരിഞ്ഞു കുത്തിയപ്പോള്‍ മോശം ..അന്നുള്ള വിവരമേ ഇന്നും ജോര്‍ജിന് ഉള്ളൂ ..കുറയാന്‍ സാധ്യത ഇല്ല

 6. asses

  വാട്ട്‌ എ ഷെയിം!!!!!!!!! ഇവരെക്കെയാണോ നമ്മെ ഭരിക്കുന്നത്!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.