Categories

Headlines

എസ്റ്റേറ്റ് തൊഴിലാളികള്‍ക്കുനേരെ തോക്കുചൂണ്ടി പി.സി ജോര്‍ജ്: ആസിഡ് ഒഴിക്കുമെന്നും ഭീഷണി- വീഡിയോ കാണാം

മുണ്ടക്കയം: എസ്‌റ്റേറ്റ് തൊഴിലാളികളെ പി.സി ജോര്‍ജ് എം.എല്‍.എ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭൂമി കയ്യേറി താമസിക്കുന്നവരെ ചോദ്യം ചെയ്ത തൊഴിലാളികളെ പി.സി ജോര്‍ജ് തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് തൊഴിലാളികളുടെ പരാതി. ആസിഡ് ഒഴിക്കുമെന്ന് എം.എല്‍.എ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിക്കുന്നു.

മുണ്ടക്കയത്ത് ഹാരിസന്റെ ഭൂമിയുടെ ഭാഗമായിട്ടുള്ള വെള്ളനാട് എസ്റ്റേറ്റിലെ തൊഴിലാളികളെയാണ് പി.സി ജോര്‍ജ് ഭീഷണിപ്പെടുത്തിയത്. ഹാരിസണ്‍ എസ്റ്റേറ്റിന്റെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഒരു ആരോപണം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലം എം.എല്‍.എകൂടിയായ പി.സി ജോര്‍ജ് അവിടെയെത്തുന്നത്.

അദ്ദേഹം എത്തിയതറിഞ്ഞ് തൊഴിലാളികള്‍ ഇവിടേക്കെത്തി. ഭൂമി കയ്യേറിയവര്‍ക്ക് പിന്തുണ നല്‍കുകയെന്നതായിരുന്നു പി.സി ജോര്‍ജ് സ്വീകരിച്ച സമീപനം. അവരുടെ നിവൃത്തികേടു കൊണ്ട് കയ്യേറിയതാണ്, അവര്‍ക്ക് അവകാശപ്പെട്ട ഭൂമിയിലാണ് അവര്‍ താമസിക്കുന്നത് എന്നതായിരുന്നു പി.സി ജോര്‍ജിന്റെ നിലപാട്.


Must Read: ഒടുക്കം നിവൃത്തിയില്ലാതെ മോദി: പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി


ഇതിനെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ പി.സി ജോര്‍ജും തൊഴിലാളികളും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. പി.സി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായ രൂക്ഷമായ ചില പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ പി.സി ജോര്‍ജ് അതിനു തയ്യാറായില്ല.

ഇതോടെ കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്തെത്തുകയും ‘പി.സി ജോര്‍ജ് ഗോബാക്ക്’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെയാണ് പി.സി ജോര്‍ജ് കയ്യില്‍ കരുതിയ തൊക്ക് തൊഴിലാളികള്‍ക്കുനേരെ ചൂണ്ടിയത്.

ഇതോടുകൂടി നാട്ടുകാരും മറ്റും ഇടപെട്ട് അദ്ദേഹത്തെ ശാന്തനാക്കുകയായിരുന്നു.

ന്യായമായ ആവശ്യത്തിനുവേണ്ടിയാണ് അവിടെ ചെന്നതെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. പക്ഷേ തൊഴിലാളികള്‍ വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു എന്നും അതോടെയാണ് തോക്കു ചൂണ്ടിയതെന്നുമാണ്.

Tagged with:


നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ