എഡിറ്റര്‍
എഡിറ്റര്‍
വി.എസിനെ പീഡിപ്പിക്കുന്നത് ശരിയല്ല: പി.സി ജോര്‍ജ്
എഡിറ്റര്‍
Friday 20th April 2012 12:40pm

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പീഡിപ്പിക്കുന്നത് ശരിയല്ലെന്ന് പി.സി ജോര്‍ജ്. താനുള്‍പ്പെടെയുള്ളവര്‍ വി.എസിന് വിമര്‍ശിച്ചത് ശരിയായില്ല. 60 വര്‍ഷത്തെ ജനസേവനം വിസ്മരിച്ച് അഞ്ചോ ആറോ തെറ്റുകള്‍ക്ക് വി.എസിനെ പീഡിപ്പിക്കുന്നത് ശരിയല്ല. ഭരണപക്ഷം വി.എസിനെ പീഡിപ്പിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘ ഈ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി പോരാടിയ ആ അറുപത് വര്‍ഷക്കാലത്തെ സേവനങ്ങള്‍ വിസ്മരിച്ചുകൊണ്ട് 88 കടന്നുവി.എസിനെ പീഡിപ്പിക്കാന്‍ ജീര്‍ണത ബാധിച്ച ഫാസിസ്റ്റുകളായ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വം ശ്രമിക്കുന്നത് ശരിയല്ല എന്നാണെന്റെ അഭിപ്രായം. 88 കടന്ന വി.എസിനെ പീഡിപ്പിക്കരുത് എന്ന് വിനയപുരസരം ഭരണപ്രതിപക്ഷ നേതാക്കന്മാരോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ‘ പി.സി ജോര്‍ജ് പറഞ്ഞു.

Advertisement