എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത് 20 പൊന്നിന്‍ കുടങ്ങള്‍: പി.സി ജോര്‍ജ്
എഡിറ്റര്‍
Friday 14th March 2014 12:52pm

pc.george

ന്യൂദല്‍ഹി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത് 20 പൊന്നിന്‍ കുടങ്ങളെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. ഇടുക്കിയില്‍ പ്രചരണത്തിന് വിളിച്ചാല്‍ സമയമുണ്ടെങ്കില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയസാധ്യത ഉണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശങ്കകളും മാറിയിട്ടില്ല. ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കും.- പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു.

അതേസമയം യു.ഡി.എഫിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിയെ മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റേയും മക്കളുടേയും മരണം സി.ബി.ഐയുടെ ഉന്നതതല സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ്ജ്. ദല്‍ഹിയില്‍ ധര്‍ണ നടത്തുകയാണ്.

2011 ഫെബ്രുവരി 24നാണ്  ശശീന്ദ്രനും രണ്ട് കുട്ടികളും ദുരൂഹ സാഹചര്യത്തില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement