Administrator
Administrator
കെ.പി മോഹനന്റെ നടപടി വികാര വിക്ഷോഭത്താല്‍: പി.സി ജോര്‍ജ്ജ്
Administrator
Tuesday 18th October 2011 11:10am

pc-georgeതിരുവനന്തപുരം: തനിക്കെതിരെ അസഭ്യം പറയുന്നത് കേട്ടപ്പോള്‍ വികാരവിക്ഷോഭം കാരണമാണ് മന്ത്രി കെ.പി. മോഹനന്‍ സഭയ്ക്കുള്ളില്‍ മേശ ചാടിക്കടക്കാന്‍ ശ്രമിച്ചതെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. എന്നാല്‍ മന്ത്രിയുടെ നടപടിയെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എമാര്‍ നേരെ വന്ന് അസഭ്യവര്‍ഷം നടത്തിയപ്പോഴായിരുന്നു കെ.പി. മോഹനന്റെ നടപടിയെന്നും അതിനദ്ദേഹം സ്പീക്കറോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

നിയമസഭാ ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.സി. ജോര്‍ജ്. പ്രതിപക്ഷ എം.എല്‍.എമാര്‍ ജനഹിതം മനസിലാക്കി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇന്ന് സഭയ്ക്കുള്ളില്‍ കണ്ടത്. സസ്‌പെന്‍ഷനിലായ എം.എല്‍.എമാര്‍ സഭയില്‍ കയറാതെ മാറി നിന്ന് മര്യാദ കാണിച്ചതായി പി.സി. ജോര്‍ജ് പറഞ്ഞു.

ഈ മര്യാദ ഇന്നലെ കാണിച്ചാല്‍ പ്രശ്‌നം തീരുമായിരുന്നെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും എന്ത് നടപടികളും സ്വീകരിക്കുമെന്ന നിലയിലേക്കാണ് പ്രതിപക്ഷം പോയതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Advertisement