എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര തീരുമാനം വിരുദ്ധമായാല്‍ മുഖ്യമന്ത്രി രാജിവെക്കണം: പി.സി ജോര്‍ജ്
എഡിറ്റര്‍
Tuesday 4th March 2014 1:15pm

pc.george

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര തീരുമാനം സംസ്ഥാന നിലപാടുകള്‍ക്ക് വിരുദ്ധമായാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് സമരത്തിന് ഇറങ്ങണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന കര്‍ഷക സമരത്തിന് പകരം ജനകീയ സമരം ഉണ്ടാവണം. കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടി തന്റെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സമരത്തിന് നേതൃത്വം നല്‍കണം.

കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തിരിത്താന്‍ ഇതിലൂടെ കഴിയണം. താനടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാവും- പി.സി ജോര്‍ജ് വ്യക്തമാക്കി.

റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ഭാവിയില്‍ അവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. അതിനാല്‍ ഒരുമന്ത്രിമാത്രം രാജിവച്ചിട്ട് കാര്യമില്ലെന്നും കസ്തൂരി രംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്ര നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement