എഡിറ്റര്‍
എഡിറ്റര്‍
കര്‍ഷകരെ രക്ഷിക്കാനായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് പിരിച്ചുവിടുക: പി.സി. ജോര്‍ജ്
എഡിറ്റര്‍
Monday 10th March 2014 6:30am

pc.george

മുവാറ്റുപുഴ: മലയോര കര്‍ഷകരെ രക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് നേതാവുമായ പി.സി.ജോര്‍ജ്.

മലയോര  തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്നില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് അപ്രസക്തമാണെന്ന കാര്യം മനസ്സിലാക്കി കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

9 എം.എല്‍.എ.മാരുള്ള കേരള കോണ്‍ഗ്രസിനോട് രണ്ട് പാര്‍ലമെന്റ് സീറ്റ് ചോദിക്കരുതെന്ന് പറഞ്ഞ കോണ്‍ഗ്രസ് രണ്ട് എം.എല്‍.എ.മാരുള്ള പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍.എസ്.പി. വന്നപ്പോള്‍ സിറ്റിങ് സീറ്റ് നല്‍കി സ്വീകരിച്ചത് കേരള കോണ്‍ഗ്രസ്സിനോടുള്ള അവഗണനയാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ രാജ്യം ഭരിക്കുന്ന ദല്‍ഹിയിലെ നേതാക്കളെ മാറ്റാനുള്ള പണി ചെയ്യാന്‍ കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്തുവരുമെന്നും  കേരള കോണ്‍ഗ്രസ് (ജേക്കബ്) എറണാകുളം ജില്ല സമ്മേളനത്തിന്റെ സമാപനത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞു.

Advertisement