കൊച്ചി: പാമോലിന്‍ കേസില്‍ വിധി പുറവെടുവിച്ച ജഡ്ജിക്കെതിരെ പരാതി ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് രാജി വയ്‌ക്കേണ്ടില്ലെന്ന് മുഖ്യമന്തി ഉമ്മന്‍ ചാണ്ടി. വി.എസ്.അച്യുതാനന്ദന്‍ അവശ്യപ്പെട്ടത് കൊണ്ട് പി.സി.ജോര്‍ജ്ജ് രാജി വയ്‌ക്കേണ്ടതില്ലെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ജഡ്ജിക്കെതിരെ കത്തയച്ചതിന്റെ പേരില്‍ പി.സി ജോര്‍ജ്ജ് രാജിവയക്കേണ്ട ആവശ്യമില്ല. ജോര്‍ജ്ജിന്റെ കാര്യത്തില്‍ യുഡിഎഫ് നിലപാട് തന്നെയാണ് തനിക്കുള്ളത്. ജുഡീഷ്യറിയോടുള്ള സമീപനത്തില്‍ യുഡി എഫിന് വ്യകതമായ മാനദണ്ഢമുണ്ട്. ജുഡീഷ്യറിയോട് ഉയര്‍ന്ന ആദരവ് പുലര്‍ത്തുന്നതാണ് യു.ഡി.എഫ് നിലപാട്. ആ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്തി പറഞ്ഞു.