Administrator
Administrator
പി.സി.ജോര്‍ജ്ജ് നേരിട്ട് ഹാജരാകണമെന്ന് കോടതി
Administrator
Thursday 22nd September 2011 11:42am

pc-george തിരുവനന്തപ്പുരം: പാമൊലിന്‍ കേസിലെ ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപ്പുരം വിജിലന്‍സ് കോടതി. പാമൊലിന്‍ കേസിലെ ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലുണ്ടായ കോടതിയലക്ഷ്യക്കേസിലാണ് പി.സി.ജോര്‍ജിനോട് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

പാമൊലിന്‍ കേസില്‍ വിധി പ്രസ്താവം നടത്തിയ ജഡ്ജിക്കെതിരെ മാധ്യമങ്ങളിലൂടെ നിരന്തരം പ്രസ്താവനകളും ആരോപണങ്ങളും നടത്തിയിരുന്നു പി.സി.ജോര്‍ജ്. അടുത്ത മാസം 18നാണ് പി.സി.ജോര്‍ജ് കോടതിയില്‍ ഹാജറാവേണ്ടത്.

പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ.ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ച് കേരള നിയമസഭാ ചീഫ് വിപ്പ് ആയ പി.സി.ജോര്‍ജ് സെപ്തംബര്‍ പത്തിനാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് പരാതി നല്‍കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ.ചലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് പയസ്.സി.കുര്യാക്കോസ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പുകള്‍ കൈമാറിയിരുന്നു.

Advertisement