എഡിറ്റര്‍
എഡിറ്റര്‍
‘തോക്കുമായി പി.സി ജോര്‍ജ് എ.ആര്‍ ക്യാമ്പില്‍’; എം.എല്‍.എയുടെ മുന്നില്‍ അനുസരണയോടെ ഇരുന്ന് കോട്ടയംകാര്‍
എഡിറ്റര്‍
Saturday 13th May 2017 6:00pm

 

കോട്ടയം: കണ്ടവരൊക്കെ ആദ്യം ഒന്ന് ഞെട്ടിക്കാണും പി.സി.ജോര്‍ജ്ജിന്റെ സിനിമ സ്‌റ്റൈലില്‍ തോക്കും പിടിച്ചുള്ള ആ വരവില്‍. ഞെട്ടലിന് ശേഷമാണ് പൂഞ്ഞാര്‍ എം.എല്‍.എയുടെ ആഗമനോദ്ദേശം പലര്‍ക്കും മനസ്സിലായത്.


Also read കണ്ണൂര്‍ കൊലപാതകം; ബി.ജെ.പി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറി ഗവര്‍ണര്‍; ഗവര്‍ണറെ വിമര്‍ശിച്ച് ബി.ജെ.പി 


തോക്കുപയോഗിക്കാന്‍ ലൈസന്‍സുള്ളവര്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണപരിപാടിയിലായിരുന്നു എം.എല്‍.എ തോക്കുമായി ക്ലാസെടുക്കാനെത്തിയത്. ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവത്ക്കരണപരിപാടിയില്‍ പങ്കെടുക്കാന്‍ റിവോള്‍വറും ചെക്കോസ്ലോവാക്യന്‍ പിസ്റ്റലും തോക്കുമായായിരുന്നു എം.എല്‍.എയുടെ വരവ്.

തോക്ക് കൈവശം വെക്കുന്ന ആളാണ് താനെന്നും എന്നാല്‍ ഇത് വരെ വെടി പൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നും പി.സി ആദ്യമേ പറഞ്ഞു. സുരക്ഷക്ക് വേണ്ടിയാണ് പലരും തോക്ക് കൊണ്ട് നടക്കുന്നതെങ്കിലും അജ്ഞത അപകടം വരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont miss യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ശരീരം വെട്ടിനുറുക്കി വലിച്ചെറിഞ്ഞു; ഞെട്ടിക്കുന്ന സംഭവം ഹരിയാനയില്‍ 


തോക്ക് ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ വലിയ അപകടമുണ്ടാകുമെന്ന് ഓര്‍മ്മിച്ച പി സി ജോര്‍ജ്ജ് ദേഷ്യം നിയന്ത്രണിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ക്ലാസ് അവസാനിപ്പിച്ചത്. കോട്ടയം ജില്ലയില്‍ തോക്കുപയോഗിക്കാന്‍ ലൈസന്‍സുള്ള 1500 പേരില്‍ ഒരാളാണ് പി സി ജോര്‍ജ്ജ്.

Advertisement