കോഴിക്കോട്: മാരകായുധങ്ങളുമായി എത്തി പാര്‍ട്ടിയുടെ കൊടിമരം നശിപ്പിക്കാനെത്തിയവരെ കൈകാര്യം ചെയ്തത് പി.സി ജോര്‍ജ്ജ് നേരിട്ട്. വടിവാളും കുറുവടിയുമായെത്തി കൊടിമരം നശിപ്പിച്ച ശേഷം വിദ്യാര്‍ത്ഥി നേതാവിനെ ആക്രമിക്കാനെത്തിയവരെയാണ് മുണ്ടും മടക്കി കുത്തി പി.സി നേരിട്ടത്.


Also Read: ‘ഗാന്ധിജി രാജ്യത്തിന്റെ പിതാവാണ്; അധികാരമുണ്ടെന്ന് കരുതി വായില്‍ തോന്നുന്നത് മുഴുവന്‍ വിളിച്ച് പറയരുത്’; ഗാന്ധിജിയെ അവഹേളിക്കുന്ന പരാമര്‍ശം പിന്‍വലിച്ച് അമിത് ഷാ മാപ്പ് പറയണമെന്ന് മമത ബാനര്‍ജി


അടുത്തിടെ പുറത്തിറങ്ങിയ ‘അച്ചായന്‍സ്’ എന്ന സിനിമയിലാണ് രോമാഞ്ചമുണ്ടാക്കുന്ന പി.സി ജോര്‍ജ്ജിന്റെ മാസ് ഇന്‍ട്രോ സീന്‍ ഉള്ളത്. ഈ രംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 70,000-ത്തോളം പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്.

‘പൂഞ്ഞാര്‍ ആശാന്‍’ എന്ന പി.സി ജോര്‍ജ്ജിന്റെ ആരാധകരുടെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് പി.സിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.


Don’t Miss: ‘പശുവിന്റെ ഡി.എന്‍.എ മനുഷ്യന്റേതിന് യോജിച്ചത്’; കശാപ്പ് മുസ്‌ലിങ്ങളുടെ അവകാശമല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി; ജഡ്ജിയുടെ വിചിത്രമായ കണ്ടെത്തലുകള്‍ ഇങ്ങനെ


ആടുപുലിയാട്ടത്തിന് ശേഷം ജയറാം-കണ്ണന്‍ താമരക്കുളം കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് അച്ചായന്‍സ്. ജയറാമിനൊപ്പം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം, അമല പോള്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് അച്ചായന്‍സിലെ നായിക.

പി.സി. ജോര്‍ജ്ജിന്റെ മാസ് ഇന്‍ട്രോ കാണാം: