Categories

ഷാജഹാന്‍, പി.സി.ജോര്‍ജ്, മനോരമ കൂട്ടുകെട്ടിന് സി.ബി.ഐ യെ പറ്റിക്കാനാകുമോ?

സര്‍ക്കാരിന്റെ ഡാറ്റ സെന്റര്‍ ഭൗതികവികസന കരാര്‍ റിലയന്‍സിനെ ഏല്‍പ്പിച്ചതില്‍ അഴിമതിയുണ്ടെന്നും അത് സി.ബി.ഐ യെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

ചീഫ് വിപ്പ് സര്‍ക്കാരിനെതിരെ കോടതിയില്‍പ്പോവുക, കോടതിയില്‍ എതിര്‍പ്പ് കൂടാതെ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതിക്കുക, ‘ഇതൊക്കെ ആരെ ബോധിപ്പിക്കാനാണ് ജോര്‍ജെ’ എന്ന് ഏതു സാധാരണക്കാരനും ചോദിച്ചുപോകും. അല്ലെങ്കില്‍ത്തന്നെ മാതൃഭൂമിയും മനോരമയും കൂടെയുള്ളപ്പോള്‍ സര്‍ക്കാരിന് അത്തരം കാര്യങ്ങളിലൊന്നും നാടകം കളിക്കാന്‍ ഒരു പേടിയുമില്ല. ചാനലുകള്‍ വല്ലതും പറഞ്ഞാലും രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ അത് തീരും, തോലിക്കട്ടിയില്‍ കുഞ്ഞൂഞ്ഞിനെക്കഴിഞ്ഞേ വേറെ ആളുള്ളൂ. ഹതുപോട്ടെ.

ഈ വാര്‍ത്ത! എങ്ങനെയാണു മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നോക്കുക.

മനോരമ പറയുന്നു…

2008 ഏപ്രില്‍ 28നു നടത്തിപ്പു കരാറിനു ടെന്‍ഡര്‍ ക്ഷണിച്ചു. 2009ല്‍ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും പ്രപ്പോസല്‍ ക്ഷണിച്ചു. അവസാന തീയതി 2009 ഓഗസ്റ്റ് 12 ആയിരുന്നെങ്കിലും, അന്നത്തെ മുഖ്യമന്ത്രി വിഎസിന്റെ നിര്‍ദേശപ്രകാരം റിലയന്‍സിന്റെ സൗകര്യം മാനിച്ചു തീയതി നീട്ടിയെന്നും ഇടപാടില്‍ ടി.ജി. നന്ദകുമാറിനു പങ്കുണ്ടെന്നുമാണ് ആക്ഷേപം. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2008 ഡിസംബര്‍  31നു 45 ലക്ഷം, 2009 ജനുവരി രണ്ടിന് 20 ലക്ഷം, 25 ലക്ഷം, 2009 ജൂലൈ 15ന് 3.6 കോടി എന്നിങ്ങനെ പിന്‍വലിച്ചതായും ഹരജിയില്‍ പറയുന്നു.

സാധാരണക്കാരില്‍ ചിലര്‍ക്കെങ്കിലും ആദ്യവായനയില്‍ ‘റിലയന്‍സ്’ എന്നാല്‍ ടാറ്റയും ബിര്‍ളയും പോലെ ഒരൊറ്റ കമ്പനിയാണ് എന്ന് തോന്നും. എന്നാല്‍ അവ രണ്ടു വ്യത്യസ്ത കമ്പനികള്‍ ആണെന്ന കാര്യം നമുക്കറിയാം. അനില്‍ ധീരുഭായ് അമ്പാനി ഗ്രൂപ്പിനാണ് ഡാറ്റാ സെന്റര്‍ കൈമാറിയത്. അതിനായി അവരുടെ ശത്രു കമ്പനിയായ മുകേഷിന്റെ ഗ്രൂപ്പിന്റെ ഏജന്റായ നന്ദകുമാറിന്  അക്കൗണ്ടിലേക്ക് പണം കൈമാറി എന്നതില്‍ തന്നെ വലിയ തമാശയുണ്ട്. ഉന്നയിക്കുന്ന ആക്ഷേപത്തിന് അടിസ്ഥാനം വേണ്ടേ?

അതു പോട്ടെ, ആകെ അഞ്ച് കോടി രൂപക്കാണ് ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് കൈമാറിയത്. പക്ഷെ നന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയതാകട്ടെ 4.5 കോടി രൂപ. 50 ലക്ഷം രൂപയുടെ നേട്ടത്തിന് 4.5 കോടി രൂപ കൈക്കൂലി കൊടുക്കാന്‍ മാത്രം വിഢികളാണോ അനില്‍ ധീരൂഭായി ഗ്രൂപ്പ് !!

തീര്‍ന്നില്ല ടെന്റര്‍സമയം കഴിഞ്ഞാണ് സിഡാക്കും കെല്‍ട്രോണും ടെന്റര്‍ എത്തിച്ചതെന്ന് പറയപ്പെടുന്നു. അപ്പോള്‍ വൈകിയെത്തിയവര്‍ക്ക് ടെന്റര്‍ നിരസിച്ച നിയമാനുസൃത നടപടിയാണോ കുറ്റം? ആരായിരുന്നു അന്ന് സി.ഡിറ്റിന്റെ ചുമതലയില്‍ എന്നന്വേഷിച്ചാല്‍ ഈ വിവാദത്തിനു തിരികൊളുത്തിയ കെ.എം ഷാജഹാന്‍ ആയിരുന്നു എന്ന വിവരമാണ് ലഭിക്കുക. എന്തിനായിരിക്കും വി.എസ്സിന്റെ പഴയ തോഴനും ഇപ്പോഴത്തെ ശത്രുവുമായ ഷാജഹാന്‍ ടെണ്ടര്‍ വൈകിച്ചത്? ഷാജഹാന്റെ ആ വീഴ്ച ആര്‍ക്കാണ് ഗുണമായത്?

നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഡാറ്റ സെന്റര്‍ വികസനം റിലയന്‍സിനെ ഏല്‍പ്പിക്കുന്നത് കുറ്റമാണോ?  ഈ ചോദ്യങ്ങളൊന്നും മനോരമയോ മറ്റ് മാധ്യമങ്ങളോ ചോദിക്കുന്നില്ല, മറിച്ച് ചില തരികിട നമ്പരുകള്‍ ഇറക്കി സ്വന്തം വായനക്കാരെ മുഴുവന്‍ പറ്റിക്കുകയാണ്. സ്വന്തം വായനക്കാരെ പറ്റിക്കാനുള്ള മനോരമയുടെ അവകാശത്തെ ചോദ്യം ചെയ്യേണ്ടതുമില്ല.

അപ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്

മനോരമ, പീസീ ജോര്‍ജ് കെ.എം ഷാജഹാന്‍ ത്രയങ്ങള്‍ക്ക് ജനങ്ങളെ പറ്റിക്കാം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു കേസന്വേഷണം കെട്ടിയേല്‍പ്പിച്ചാല്‍ സി.ബി.ഐ പോലുള്ള രാജ്യത്തെ ഒന്നാംകിട അന്വേഷണ ഏജന്‍സിയെ പറ്റിക്കാനാകുമോ? അവര്‍ ഈ ചീള് കേസ് അന്വേഷിക്കുമോ?

Malayalam news

Kerala news in English

Tagged with:

10 Responses to “ഷാജഹാന്‍, പി.സി.ജോര്‍ജ്, മനോരമ കൂട്ടുകെട്ടിന് സി.ബി.ഐ യെ പറ്റിക്കാനാകുമോ?”

 1. ranjith

  സംഗതി കൊള്ളാം. മുള്ളിയതും തെറിച്ചതും അന്വേഷിച്ച് എങ്ങനെയെങ്കിലും വി എസ് അച്യുതാനന്ദനെ ഒതുക്കാനുള്ള ശ്രമം ഉണ്ടെന്ന കാര്യം വ്യക്തം. ഷാജഹാന്‍റെ മാധ്യമ ബുദ്ധി -പിണ്ടിക്കേറ്റായി സ്നാനപ്പെട്ടതില്‍ പിന്നെ- പണ്ടേ പോലെ ഫലിക്കുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യം.

  എന്നാലും മേലെക്കിടക്കുന്ന ‘സിന്‍ഡിക്കേറ്റ് സാഹിത്യ’ത്തിന്‍റെ പിതാവാരെന്ന് കൂടി പറയേണ്ടതല്ലേ…?

 2. nellicodan

  മനോരമയല്ലേ പടക്കുന്നത് , ജനങ്ങള്‍ അത് ആ രീതിക്കെ കാണൂ .

 3. Unni

  V.S was feeding this venomous snake K.M Shajahan

 4. shinod

  ഇത്തരം വാര്‍ത്തകളാണ് ഡൂള്‍ ന്യൂസില്‍ നിന്നു പ്രതീക്ഷിക്കുന്നത്..ചില വേറിട്ട വാര്‍ത്തകള്‍

 5. My name is red

  പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ വി എസ് തന്നെ പാല് കൊടുത്തു വളര്‍ത്തിയ രണ്ടു വിഷസര്‍പ്പങ്ങള്‍ ഷാജഹാനും,പി സി ജോര്‍ജും പിന്നെ വി എസിന് വേണ്ടി പണിയെടുത്തുകൊണ്ടിരുന്ന മനോരമ, വീരഭൂമി, ക്രൈം തുടങ്ങിയ അശ്ലീല മാധ്യമങ്ങളും വേണ്ടി വന്നാല്‍ വി എസിന് എതിരെയും തിരിയും എന്നു ഇപ്പോളെങ്കിലും മനസിലായില്ലേ ??

 6. suresh

  ഷാജഹാനും,പി സി ജോര്‍ജും ,നീലകണ്ടാനും ,പിന്നെ വി എസിന് വേണ്ടി പണിയെടുത്തുകൊണ്ടിരുന്ന മനോരമ, വീരഭൂമി, ക്രൈം തുടങ്ങിയ അശ്ലീല മാധ്യമങ്ങളും….ഇവയൊക്കെ ആണല്ലോ തീവ്ര ഇടതുപക്ഷം എന്ന് പേരില്‍ കേരള നാട്ടില്‍ ”കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥ ” നടപ്പാക്കാന്‍ വിപ്ലവ തീച്ചുളയില്‍ കിടന്നു ഇളകി മറിയുന്നത് . ….! കേരളത്തിന്റെ ഒരേയൊരു ചുവന്ന ആകാശവും ഇവരുടേത് മാത്രമാണ് !!

 7. Gopakumar N.Kurup

  സ്റ്റേറ്റ് ടേറ്റാ സെന്റര്‍ ടെണ്ടന്‍ഡര്‍ നടപടികളില്‍ അപാകതയും അഴിമതിയും നടുന്നു എന്ന ആരോപണം സി.ബി.ഐയ്ക്ക്‌ വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു‍. സംസ്ഥാനത്ത്‌ ഡേറ്റാ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുത്‌ 2004 ല്‍ ആണ്‌. അന്ന്‌ സംസ്ഥാന മുഖ്യമന്ത്രി എ.കെ.ആന്റണിയും ഐ.ടി.മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി‍യുമാണ്‌. ടണ്ടര്‍ വ്യവ്സ്ഥകളും മറ്റും തയ്യാറാക്കാനുള്ള വൈദദഗ്ധ്യം ഐ.ടി.മിഷനില്ല എന്ന കാരണത്താല്‍ 2004 ല്‍ അത്തരം ചുമതലകള്‍ക്കായി സി.ഡാക്കിനെ ചുമതലപ്പെടുത്തി. അവരുടെ സഹായത്തോടെ ടണ്ടര്‍ വിളിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് 28.05.2004 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം (ജി.ഒ.സി.ആര്‍.ടി.നം.108/04/ഐ.ഡി.)ഡാറ്റാ ഇന്‍ഫോടെക്കിന്‌ പദ്ധതി നടത്തിപ്പ്‌ ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. ടണ്ടര്‍ നടപടികളില്‍കുറഞ്ഞ തുക കോട്ട്‍ ചെയ്ത ഡിഷ്ണെറ്റ്‌ എന്ന സ്ഥാപനത്തെ ഒഴിവാക്കി അതിലും കൂടിയ തുക കോട്ട് ചെയ്ത ടാറ്റാ ഇന്‍ഫോടെക്കിന്‌ ഈ പദ്ധതി നല്‍കുകയാണ്‌ 2004 ല്‍ ഉണ്ടായ്ത്.

  ക്യാന്‍സല്‍ ചെയ്ത ശേഷം പുതിയ ടെണ്ടര്‍ വിളിക്കുമ്പോള്‍ കരാറില്‍ പങ്കെടുക്കുന്ന കമ്പനികളുടെ യോഗ്യതയ്ക്കുള്ള മാനദണ്ഡത്തില്‍ എന്തെങ്കിലും ഇളവ്‌ വരുത്തിയിരുന്നോ ? ഈ ഇളവ്‌ കാരണമാണോ റിലൈന്‍സിന്‌ ഈ ടെണ്ടറില്‍ പങ്കെടുക്കാനായത്‌ ? ഈ മൂന്ന്‌ ചോദ്യങ്ങളാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. കാരണം ഇവയാണ്‌ ആരോപണങ്ങളായി ഉന്നയിക്കപ്പെടുത്‌. എന്തുകൊണ്ടാ‍ണ്‌ 2008 ലെ ആദ്യ ടണ്ടര്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടതെന്നും‌ ആദ്യം പരിശോധിക്കാം. പ്രസ്തുത ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്തത്‌ എച്ച്‌.സി.എല്‍. (4.97കോടി രൂപ) തൊട്ടു ‍പിന്നി‍ല്‍ ടി.സി.എസ്‌. കോട്ട് ചെയ്തതുക (4.99 കോടി രൂപ) ആയിരുന്നു‍.
  അപ്പോള്‍ ഡാറ്റാ സെന്റര്‍ എന്ന മസ്തിഷ്കത്തെയാണ്‌ സ്വകാര്യ മേഖലയെ ഏല്‍പ്പിച്ചത്‌. അതുകൊണ്ട്‌ തെ‍ന്നെ കൊടിയ പാതകമാണെന്ന് വാദിക്കുന്നവര്‍ മസ്തിഷ്കം റ്റാറ്റയെ ഏല്‍പ്പിച്ചാല്‍ കുഴപ്പമില്ലന്നും റിലൈന്‍സിനെ ഏല്‍പ്പിച്ചാ‍ല്‍ കുഴപ്പം ആണെന്നും വാദിക്കുന്നതിന്റെ അടിസ്ഥാനം എന്ത് എന്ന് മനസ്സിലാകുന്നി‍ല്ല. അപ്പോള്‍ ഇവരുടെ പ്രശ്നം മസ്തിഷ്ക ചോര്‍ച്ചയെ അല്ല, മറ്റെന്തോ ആണെന്ന്‌ വ്യക്തം. എന്നി‍രുന്നാലും ടണ്ടര്‍ നടപടികളില്‍ അപാകതയു്ണ്ട‌ എന്ന ആരോപണം ഇതുകൊണ്ട് മാത്രം തള്ളിക്കളയാവുതല്ല. 2004 ല്‍ നടന്ന അപാകത ചൂണ്ടി‍ക്കാണിച്ച് 2008 ലെ ആപാതകയെ മറയ്ക്കുന്നതും ശരിയല്ല. 2008 ല്‍ ടണ്ടര്‍ നടപടികളില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്‌. യഥാര്‍ത്ഥത്തില്‍ എന്തിനാണ്‌ 2008 ല്‍ നടന്ന ആദ്യ ടണ്ടര്‍ ക്യാന്‍സല്‍ ചെയ്തത്‌ ? ക്യാന്‍സല്‍ ചെയ്ത ശേഷം പുതിയ ടെണ്ടര്‍ വിളിക്കുമ്പോള്‍ കരാറില്‍ പങ്കെടുക്കുന്ന കമ്പനികളുടെ യോഗ്യതയ്ക്കുള്ള മാനദണ്ഡത്തില്‍ എന്തെങ്കിലും ഇളവ്‌ വരുത്തിയിരുന്നോ ? ഈ ഇളവ്‌ കാരണമാണോ റിലൈന്‍സിന്‌ ഈ ടെണ്ടറില്‍ പങ്കെടുക്കാനായത്‌ ? ഈ മൂന്ന്‌ ചോദ്യങ്ങളാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. കാരണം ഇവയാണ്‌ ആരോപണങ്ങളായി ഉന്നയിക്കപ്പെടുത്‌. എന്തുകൊണ്ടാ‍ണ്‌ 2008 ലെ ആദ്യ ടണ്ടര്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടതെന്നും‌ ആദ്യം പരിശോധിക്കാം. പ്രസ്തുത ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക കോട്ട് ചെയ്തത്‌ എച്ച്‌.സി.എല്‍. (4.97കോടി രൂപ) തൊട്ടു ‍പിന്നി‍ല്‍ ടി.സി.എസ്‌. കോട്ട് ചെയ്തതുക (4.99 കോടി രൂപ) ആയിരുന്നു‍. എന്നാ‍ല്‍ എച്ച്‌.സി.എല്‍ ന്‌ പദ്ധതി നല്‍കിയാല്‍ ടി.സി.എസില്‍ നിന്നും എച്ച്‌.സി.എല്‍ പദ്ധതി ഏറ്റെടുക്കാന്‍ ഇരുവരും ഒരുമ്മിച്ച് പ്രവര്‍ത്തിക്കേണ്ടിവരുന്ന ഒരു ട്രാന്‍സിഷന്‍ പീരീഡ്‌ ആവശ്യമായി വരും. ആ കാലയളവില്‍ ചിലവാകുന്ന അധികം തുകകൂടി കണക്കാക്കിയാല്‍ എച്ച്‌.സി.എല്‍ന്‌ പദ്ധതി നല്‍കിയാല്‍ 5.06 കോടി രൂപ ചെലവഴിക്കേണ്ടി വരും. എന്നാല്‍ മുമ്പ്‌ പദ്ധതി നടത്തിക്കൊണ്ടി‍രുന്ന ടി.സി.എസ്‌ തുടര്‍ന്നും ഈ പദ്ധതി നടത്തുന്നു‍ എന്നു ‍വന്നാല്‍ ട്രാന്‍സിഷന്‍ ആവശ്യമില്ല. അതു കൊണ്ട് തന്നെ‍ ചിലവ്‌ 4.99 കോടി രൂപ മാത്രം ആകുന്നു‍. അതുകൊണ്ട് ടി.സി.എസിന്‌ തുടര്‍ന്നും പദ്ധതി ഏല്‍പ്പിക്കുതാണ്‌ സംസ്ഥാന ഖജനാവിന്‌ ലാഭകരം എന്ന് ഐ.ടി. മിഷന്‍ അഭിപ്രായപ്പെട്ടു. ഇരു സ്ഥാപനങ്ങളും കോട്ട് ചെയ്ത തുകയും ഇതില്‍ വെറും 2 ലക്ഷം രൂപയുടെ മാത്രം വ്യത്യാസം വന്നതുകൊണ്ടാ‍ണ്‌ ഇപ്രകാരം ഒരവസ്ഥ ഉണ്ടാ‍യത്‌. എന്നാ‍ല്‍ ടെണ്ടറിലെ വ്യവസ്ഥകള്‍ പ്രകാരം തങ്ങളാണ്‌ കുറഞ്ഞ തുക കോട്ട് ചെയ്തത്‌ എന്നും, ടെണ്ടറിന്‌ പുറത്തുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നത്‌ ടെണ്ടര്‍ നിബന്ധനകള്‍ക്ക്‌ വിരുദ്ധമാണന്നും എച്ച്‌.സി.എല്‍. പരാതിപ്പെട്ടു. എന്നു‍മാത്രമല്ല ടി.സി.എസ്‌ തങ്ങളുടെ തുക 4.9 കോടിയായി കുറയ്ക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാ‍ല്‍ എച്ച്‌.സി.എല്‍ കോട്ട് ചെയ്ത തുക അറിഞ്ഞശേഷം വരുത്തു മാറ്റങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലായെന്നും അത്‌ ടണ്ടര്‍ നിയമങ്ങള്‍ക്കുതെ‍ വിരുദ്ധമാണന്നുമ്മുള്ള ആക്ഷേപം നിലനില്‍ക്കുതാണ്‌ എന്നു ‍മനസ്സിലാക്കിയ സര്‍ക്കാര്‍ 29.04.2009 ല്‍ പുതിയ ടണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. ടെണ്ടറിലെ കുറഞ്ഞതുക കോട്ട് ചെയ്ത കമ്പനിക്ക്‌ പദ്ധതി നല്‍കുക എന്നതാണ്‌ സാങ്കേതികമായി ശരി. എന്നാ‍ല്‍ അങ്ങനെ ചെയ്താല്‍ സംസ്ഥാനത്തിന്‌ കൂടുതല്‍ തുക ചിലവഴിക്കെണ്ടിവരും എന്നതും വസ്തുതാപരമാണ്‌. സാങ്കേതിക പരമായ ശരിനോക്കി സംസ്ഥാന ഖജനാവിന്‌ നഷ്ടം വരുത്തു ഒരു പ്രവര്‍ത്തിചെയ്യരുതെന്ന് നിര്‍ബന്ധമാണ്‌ സര്‍ക്കാരിനെകൊണ്ട ഈ ടെണ്ടര്‍ ക്യാന്‍സല്‍ ചെയ്ത്‌ പുതിയ ടെണ്ടര്‍ വിളിക്കാന്‍ തീരുമാനം എടുപ്പിച്ചത്.

 8. Gopakumar N.Kurup

  പുതിയ ടെണ്ടര്‍ വിളിച്ചപ്പോള്‍ ടെണ്ടര്‍വ്യവസ്ഥകളില്‍ എന്തിന്‌ മാറ്റം വരുത്തി എന്നും അങ്ങനെ വരുത്തിയ മാറ്റങ്ങളും പ്രത്യേകിച്ച്‌ അപേക്ഷിക്കുന്ന കമ്പനിയുടെ യോഗ്യതയില്‍ വരുത്തു മാറ്റങ്ങള്‍ എന്തിനുമാണന്നാണ്‌ രണ്ടാമത്തെ ചോദ്യം. ആദ്യത്തെ ടെണ്ടര്‍ നിലവിലുള്ള ഡേറ്റാസെന്റര്‍ ഓപ്പറേറ്റ്‌ ആന്റ്‌ മെയിന്റനന്‍സ്‌ എന്നായിരുന്നു‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ 27.07.2009 ല്‍ പുതുക്കിയ ടെണ്ടര്‍ എന്‍ഹാന്‍സ്‌ ഓപ്പറേറ്ററ്‌ ആന്റ്‌ മെയിന്റനന്‍സ്‌ എന്ന രീതിയില്‍ മുന്‍ ടെണ്ടറിലെ ചില അപാകതകള്‍ പരിഹരിക്കുകയും ചെയ്തു. എത്‌ ഡാറ്റാ സെന്ററില്‍ നിന്നും അതിന്റെ പ്രവര്‍ത്തന ക്ഷമത അളക്കുന്നത്‌ സ്വിച്ച്‌, റൂട്ടര്‍ തുടങ്ങിയവയുടെ റിഡന്റന്‍സി , ഇലക്ട്രിക്‌ ബാക്ക്‍അപ്പ്‌, എക്സ്പെക്റ്റ്‌ അപ്റ്റന്റ്‌ തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്‌.

  പദ്ധതി നടത്തിപ്പ്‌ സി.ടാക്‌ എന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനത്തെയാണ്‌ ഏല്‍പ്പിച്ചതെന്ന് യു.ഡി.എഫ്‌ നേതാക്കള്‍ ആവര്‍ത്തിച്ച്‌ പ്രചരിപ്പിച്ചിരുന്നു‍. എന്നാ‍ല്‍ പ്രസ്തുത ഗവ.ഉത്തരവില്‍ സി.ടാക്‌ ടെക്നിക്കല്‍ കന്‍സല്‍ട്ടന്റ്‌ മാത്രമാണ്‌ എന്ന് വ്യക്തമാക്കിയിട്ടുണ്ട്‍്‌. മാത്രമല്ല പദ്ധതിക്കായി 11.991 കോടി രൂപയില്‍ 11.20 കോടി രൂപ ടാറ്റാ ഇന്‍ഫോടെക്കിനുള്ളതാണ്ന്നും ഗവമെന്റ്‌ ഓര്‍ഡറില്‍വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്‍്‌. ചുരുക്കത്തില്‍ 79ലക്ഷം രൂപ കന്‍സല്‍ട്ടന്‍സി ഇനത്തില്‍ സി.ടാക്കിനും 11 കോടി 20 ലക്ഷം രൂപ പദ്ധതി നടത്തിപ്പിനായി ടാറ്റാ ഇന്‍ഫോടെക്കിനും ( ടി.സി.എസ്‌ ) എ സ്ഥാപനത്തിന്‌ നല്‍കിയശേഷം പദ്ധതി നടത്തിപ്പ്‌ കേന്ദ്രപൊതു മേഖലാസ്ഥാപനമായ സി.ടാക്കിനാണ്‌ നല്‍കിയതെന്ന പച്ചക്കള്ളം കേരള സമൂഹത്തോട്‌ ആവര്‍ത്തിച്ചു പറയുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌. ഐ.ടി.മിഷനിലെ അക്കൗണ്ട് ഹെഡ്‌ നമ്പര്‍ 3451-00-101-87-കെ.എസ്‌.ഐ.എം എ അക്കൗണ്ടി‍ല്‍ നിന്നാണ് ഈ പണം ചിലവഴിച്ചിരിക്കുന്നത്‌. ഇത്‌ കൂടാതെ സ്ഥലവാടക, വിദ്യുച്ഛക്തി, ടെലിഫോണ്‍ , വെള്ളം തുടങ്ങിയ മറ്റു ചാര്‍ജ്ജുകളും സംസ്ഥാനം വഹിച്ചിടുണ്ട്‍്‌. ഈ ഫയലുകളെല്ലാം കൈയ്യില്‍ വച്ച്‌ വിവരാവകാശമുള്ള പൊതുജനങ്ങളെ കളവുപറഞ്ഞ്‌ പറ്റിക്കാമൊന്നാണ്‌ ഇവര്‍ കരുതുന്നത്‌.
  ടെക്നോപാര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ 5000 സ്ക്വൊയര്‍ ഫീറ്ററില്‍ പുതിയ ഡാറ്റാസെന്റര്‍ വരു സ്ഥിതിക്ക്‌ നിലവിലുള്ള ഈ ഡാറ്റാസെന്റര്‍ അപ്ഡേറ്റ്‌ ചെയ്യേണ്ടതില്ലായിരുന്നു‍ എന്നാ‍യിരുന്നു‍ ആദ്യ ടെറിന്റെ സമയത്ത്‌ കരുതിയിരുന്നത്‌. എന്നാ‍ല്‍ അതുശരിയല്ലാ‍യെന്നും പുതിയതായി 5000 സ്ക്വൊയര്‍ ഫീറ്റ്‌ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായി വരുതുകയുടെ 10 ല്‍ ഒന്ന് കൊണ്ട് നിവിലുള്ള ഡാറ്റാ സെന്റര്‍ അപ്ഗ്രേഡ്‌ ചെയ്യാം എന്ന തിരിച്ചറിവ്‌ ഈ മാറ്റത്തിന്‌ പിന്നിലുണ്ടാ‍യിരുന്നു‍. മാത്രമല്ല പ്രസ്തുത ഡാറ്റാസെന്ററില്‍ സൂക്ഷിച്ചിരിക്കു കോമേഴ്സ്യല്‍ ടാക്സ്‌ വകുപ്പിന്റേയും സ്പാര്‍ക്ക്‌ മുതലായ സോഫ്റ്റ്‌ വെയറിന്റേയും സെക്യൂരിറ്റി ഓഡിറ്റിങ്ങിന്‌ ഈ ഡാറ്റാ സെന്ററിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമായി വരുന്നു‍. അതുകൊണ്ട് തന്നെ പദ്ധതി ഏറ്റെടുക്കു സ്ഥാപനം ഏതായാലും അവര്‍ ഡാറ്റാ സെന്റര്‍ അപ്ഗ്രേഡ്‌ ചെയ്യുകയും ഐ.ടി.ഐ.എല്‍, ഐ.എസ്‌.എം.എസ്‌ തുടങ്ങിയ ഡാറ്റാസെന്ററിന്‌ ആവശ്യമായ സര്‍ട്ടി‍ഫിക്കേഷനുകളും നേടിയിരിക്കണം എന്നീ നിബന്ധനയും ടെണ്ടറില്‍ കൂട്ടി‍ച്ചേര്‍ത്തു. ഇത്‌ കാലികമായ മാറ്റങ്ങള്‍ ആണെന്ന് ഏതു സാങ്കേതിക പ്രവര്‍ത്തകനും തിരിച്ചറിയാനാകും. മാത്രമല്ല ഇത്‌ തികച്ചും നിയമപരവും ടെണ്ടറില്‍ പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകവുമാണ്‌. ഇവയൊന്നും ഏതെങ്കിലും സ്ഥാപനത്തെ സഹായിക്കാനാണ്‌ എന്നും ആരും ആരോപിച്ചിട്ടി‍ല്ല. അതിനു കഴിയുകയുമില്ല. എന്നാ‍ല്‍ ടെണ്ടറില്‍ പങ്കെടുക്കേണ്ട സ്ഥാപനങ്ങളുടെ യോഗ്യത നിര്‍ണ്ണയിത്തില്‍ ചില ഇളവുകള്‍ നല്‍കി എന്ന ആരോപണം ശരിയാണ്‌. ടാറ്റ സെന്റര്‍ എന്ന ആദ്യ ടെണ്ടന്ററിലെ ആദ്യ പരാമര്‍ശം ഇന്റര്‍നെറ്റ്‌ ടാറ്റ സെന്റര്‍ എന്നാ‍ക്കി മാറ്റി എന്നും ഇത്‌ ഒരു ഇളവു നല്‍കല്‍ ആണെന്നും പറയുന്നവര്‍ അവരുടെ അജ്ഞത വിളമ്പുകയാണെന്ന് കരുതിയാല്‍ മതി. ടാറ്റസെന്ററില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനങ്ങള്‍ അവ അവിടെ വന്ന് പരിശോധിച്ചുകൊള്ളും അതാണ്‌ കൂടുതല്‍ സാങ്കേതിക്മേന്മയുള്ളത്‌ എന്നുമാണോ അവരുടെ വാദം?. അതോ, തികഞ്ഞ അജ്ഞത മാത്രമാണോ എന്നത്‌ നമുക്ക്‌ വിടാം. പക്ഷെ 2004 മുതല്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ടാറ്റാ സെന്ററിനു തുല്യമായ ഒരു ടാറ്റ സെന്റര്‍ പ്രവര്‍ത്തിപ്പിച്ചു പരിചയം ഉള്ളവര്‍ മാത്രമാണ്‌ യോഗ്യര്‍ എന്ന വ്യവസ്ഥ ഒഴുവാക്കിയത്‌ തീര്‍ച്ചയായും ഒരിളവാണ്‌. എന്തിനുവേണ്ടിയാണ്‌.ഈ ഇളവ്‌ നല്‍കിയത്‌ എന്ന ചോദ്യവും പ്രസക്തമാണ്‌. 2004 ലെ ടെണ്ടറുകളില്‍ നിന്നും കെല്‍ട്രോണും 2008 ലെ ആദ്യ ടെന്ററില്‍ നിന്നും കെല്‍ട്രോണും സിഡിറ്റും അയോഗ്യരാക്കപ്പെട്ടു‍. സിഡിറ്റിനെ ഒഴിവാക്കിയത്‌ ടെണ്ടര്‍ സമര്‍പ്പിക്കാന്‍ വൈകിയതിനാലാണ്‌ . അതല്ലെങ്കില്‍ പോലും ടെക്നിക്കല്‍ ബിഡില്‍ അവര്‍ അയോഗ്യരാക്കപ്പെടുമായിരുന്നു‍. ചുരുക്കത്തില്‍ നമ്മുടെ യോഗ്യതാ മാനദണ്‍ണ്ടങ്ങളില്‍ ഇളവ്‌ നല്‍കിയില്ലെങ്കില്‍ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്‌ ടെണ്ടറില്‍ പങ്കെടുക്കാന്‍ പോലും ആകില്ല എന്നതാണ്‌ വാസ്തവം.

 9. Gopakumar N.Kurup

  ഈ ഇളവ്‌ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കല്ലാതെ റിലയന്‍സിനും ഗുണകരമായി ഭവിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്‌. ഇത്തരം ഇളവുകള്‍ വരുത്തുമ്പോള്‍ അത്‌ ചില കമ്പനികള്‍ക്കായി മാത്രം വരുത്താനാകില്ല എന്നത്‌ ടെണ്ടറിംഗ്‌ പ്രക്രിയയുടെ തന്നെ നിയമമാണ്‌. എന്നിരുന്നാലും റിലയന്‍സും വി.എസും. നന്ദകുമാറും എല്ലാം ചേര്‍ന്ന് പ്രചരിപ്പിക്കുന്ന ഈ കഥയില്‍ ഒരു സംശയത്തിന്റെ പുകമറയെങ്കിലും സൃഷ്ടിക്കുവാന്‍ അങ്ങനെയെങ്കില്‍ ഇക്കൂട്ടര്‍ക്ക് കഴിയുമായിരുന്നു. എന്നാ‍ല്‍ ഈ ഇളവ്‌ ഒരു തരത്തിലും റിലയന്‍സിന്‌ ആവശ്യം ഉണ്ടാ‍യിരുന്നില്ല.കാരണം ആറ്‌ ലക്ഷത്തിഅമ്പതിനായിരം സ്ക്വയര്‍ ഫീറ്റ്‌ ടാറ്റ സെന്റര്‍ നടത്തുന്ന സ്ഥാപനമാണ്‌ റിലയന്‍സ്‌. ഐ.ഡി.സി അപ്പോള്‍ ഇത്‌ ചൂണ്ടി കാണിക്കുമ്പോള്‍ 2008 ന്‌ ശേഷമാണ്‌ ഈ ടാറ്റ സെന്റര്‍ റിലയന്‍സ്‌ ആരംഭിച്ചത്‌ എന്നും 2009 ല്‍ ടെണ്ടര്‍ നടക്കുമ്പോള്‍ ഈ യോഗ്യത അവര്‍ക്കില്ലായിരുന്നു എന്നു‍മാണ്‌ വാദം. മുംബെയിലും ഹൈദരാബാദിലും പൂനെയിലും മറ്റുമുള്ള ഈ ടാറ്റ സെന്ററുകള്‍ എന്ന് ആരംഭിച്ചു, എന്ന് വിപുലപ്പെടുത്തി എറിയുന്നതിന്‌ ഒരു ഫോണ്‍കോള്‍ മാത്രം മതി എന്നി‍രിക്കെ ഇത്തരം പച്ച കള്ളങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നതും പൊതുജനങ്ങളുടെ മുന്നി‍ല്‍ ആവര്‍ത്തിക്കുന്നതും ചില അജണ്ടകള്‍ അതിന്റെ പുറകില്‍ ഉള്ളതുകൊണ്ട് മാത്രമാണ്‌.

  ഈ ആരോപണങ്ങളെ കുറിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചതാണ്‌. അത്‌ ചില മാദ്ധ്യമങ്ങള്‍ ഒന്നാം പേജില്‍ വെണ്ടക്കാനിരത്തിയതുമാണ്‌. എന്നാ‍ല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലാ‍യെന്നും ഒരു എഫ്‌.ഐ.ആര്‍ സമര്‍പ്പിക്കാന്‍പോലും ആകില്ലായെന്നും വിജിലന്‍സ്‌ അറിയിച്ചപ്പോ‍ള്‍ മാനം രക്ഷിക്കാന്‍ നടത്തുന്ന കള്ളക്കളിയാണ്‌ ഈ സി.ബി.ഐ.അന്വേഷണം. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ സി.ബി.ഐ അന്വേഷണത്തിന്‌ പോകുന്നത്‌ വിജിലന്‍സ്‌ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല എന്നു ‍പറയുന്നതിലും വലിയ രാഷ്ട്രീയ തിരിച്ചടിയാകും എന്ന് ഭരണപക്ഷത്തില്‍
  ഒരുവിഭാഗം വാദിച്ചിരുന്നു. അത്‌ മറികടക്കാനാണ്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ തന്നേ‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ കോടതിയില്‍ പോയത്‌. ആവശ്യത്തെക്കുറിച്ച് കോടതി സര്‍ക്കാര്‍ പ്രതികരണം ആരായുമ്പോള്‍ അന്വേഷണം ആവശ്യമില്ലായെന്ന് സര്‍ക്കാര്‍ എങ്ങനെ പറയും എന്നാ‍യി പിന്നി‍ട്‌ വാദം. കോടതിയാണ്‌ സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിട്ടതന്നു പ്രതീതി ജനിപ്പിക്കാനും ആകും. എന്തായാലും ആരോപണം ഉന്നയിക്കുകയും അന്വേഷണം സി.ബി.ഐ ക്ക്‌ വിടുകയും ചെയ്തിരിക്കുന്നു. ഇത്‌ സി.ബി.ഐ.ഏറ്റെടുക്കാതെ അവിടെക്കിടക്കുകയും ആരോപണങ്ങള്‍ തുടര്‍ന്നു ഉന്നയിക്കുകയും ചെയ്യാം എന്നാ‍കും ചിലര്‍ കണക്കുകൂട്ടുന്ന‍ത്‌. ഒരുപക്ഷേ തനിക്കെതിരെ അന്വേഷണം ത്വരിതപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് വി.എസ്‌.കോടതി കയറുന്നതും നമ്മള്‍ കണ്ടേക്കാം‍. അപ്പോഴും ആ കോടതി ചെലവിനുള്ള പണം എവിടെനിന്നാ‍ണ്‌ വി.എസിന്‌ ലഭിച്ചതെന്നു ആരോപണം ഉന്നയിച്ച്‌ സായൂജ്യം അടയും ഇവരില്‍ ചിലരെങ്കിലും.

 10. Gopakumar N.Kurup

  എങ്ങിനെയെങ്കിലും വി.എസിനെ ഒതുക്കണം..!! ഈ വായാടുന്നവനോക്കെ വാളകം കേസും മുത്തൂറ്റ് കേസുമൊക്കെ മറന്നു പോയതില്‍ അത്ഭുതമില്ല..!! ഉമ്മന്‍ ചാണ്ടിയുടെയും കുഞാലിക്കുട്ടിയുടെയും വിനീത ദാസനായി വര്‍ത്തിക്കുന്ന ഷാജഹാനും പി.സി.ജോര്‍ജുമെല്ലാം എത്രകാലം ഇവര്‍ക്ക് വേണ്ടി കുരയ്ക്കും എന്ന് കണ്ടു തന്നെ അറിയണം..!! ജോര്‍ജ്ജിന് ഒരു രാഷ്ട്രിയ പാര്ട്ടിയെങ്കിലും ഉണ്ടെന്നു പറയാം..!! ഒന്നുമില്ലാത്ത (സ്വന്തം നട്ടെല്ല് പോലും ഇല്ലാത്ത) ഈ ഷാജഹാന്‍ ആരെ കണ്ടിട്ടാണ് ഇങ്ങനെ തിളയ്ക്കുന്നത്..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.