എഡിറ്റര്‍
എഡിറ്റര്‍
ശെല്‍വരാജിനെ പി.സി ജോര്‍ജ്ജ് വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്
എഡിറ്റര്‍
Monday 12th March 2012 7:00pm


തിരുവനന്തപുരം: നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. ശെല്‍വരാജ് രാജി വെക്കുന്നതിന് മുമ്പ് പി.സി ജോര്‍ജ്ജ് വിളിച്ചതിന്റെ തെളിവുകള്‍ വിവിധ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു. പരസ്പരം നാല് തവണ പരസ്പരം ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തായത്.

മാര്‍ച്ച് 4ന് ശെല്‍വരാജ് പി.സി ജോര്‍ജ്ജിനെയാണ് വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്കു 2 മണിക്കും 2.11നും രണ്ടു തവണയാണ് വിളിച്ചത്. ശെല്‍വരാജിനെ പി.സി ജോര്‍ജ്ജ് വിളിച്ചിരിക്കുന്നത് മാര്‍ച്ച് 6-ാം തിയ്യതിയാണ്. വൈകുന്നേരം 4.45നും രാത്രി 12.09നും ശെല്‍വരാജിന്റെ പി.എ രഘുവിനെയാണ് ജോര്‍ജ്ജ് വിളിച്ചിരിക്കുന്നത്. രഘുവിന്റെ നമ്പറായ 94472 26531 ലേക്കാണ് ജോര്‍ജ്ജ് വിളിച്ചത്. മാര്‍ച്ച് ഒന്‍പതാം തിയ്യതിയാണ് ശെല്‍വരാജ് രാജിവെച്ചത്.

അതേസമയം, ശെല്‍വരാജിന്റെ പി.എയെ വിളിച്ചത് തനിക്ക് സൗകര്യമുണ്ടായിട്ടാണെന്ന് പി.സി. ജോര്‍ജ്ജ് പ്രതികരിച്ചു.

രാജിക്കു തൊട്ടുമുന്‍പ് പി.സി. ജോര്‍ജുമായി സെല്‍വരാജ് ബന്ധപ്പെട്ടിരുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന തെളിവുകള്‍.

ജോര്‍ജ്ജിന്റെ ‘ബോംബ്’ രാഷ്ട്രീയം

ശെല്‍വരാജിന്റെ രാജിയുമായി ബന്ധമില്ല; മുഖ്യമന്ത്രിയെ കണ്ടെന്നും ഇല്ലെന്നും പി.സി ജോര്‍ജ്ജ്

Malayalam news

Kerala news in English

Advertisement