Categories

ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനത്തില്‍ വി.എസ് ക്രമക്കേട് നടത്തി: പി.സി ജോര്‍ജ്

pc-georgeകോട്ടയം: കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനത്തില്‍ മവി.എസ്. അച്യുതാനന്ദന്‍ ക്രമക്കേട് നടത്തിയെന്ന് പി.സി. ജോര്‍ജ്. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് പി.സി. ജോര്‍ജ് ഇക്കാര്യം ആരോപിച്ചത്. വി.എസ് ജിജോ ജോസഫിനെ സി.ഇ.ഒ ആയി നിയമിച്ചതിനെതിരേയാണ് പി.സി. ജോര്‍ജ് രംഗത്തെത്തിയത്.

സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവാണ് ജിജോയെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ഇത് സംബന്ധിച്ച അഭിമുഖത്തിന്റെയും മറ്റും തെളിവുകളും അദ്ദേഹം മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. രണ്ടാമത്തെ പേരായിരുന്നു ജിജോ ജോസഫിന്റേത്. എന്നാല്‍ അഭിമുഖത്തിന് ശേഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കിഷോര്‍പിള്ള ഒരു ദിവസം വൈകിയാണ് അപേക്ഷ സമര്‍പ്പിച്ചതെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഫയലില്‍ വി.എസ് കുറിപ്പെഴുതി ഒപ്പുവച്ചതും പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നിയമനം.

ഉദ്ദിഷ്ടകാര്യത്തിനുളള ഉപകാരസ്മരണയാണ് സെബാസ്റ്റ്യന്‍ പോള്‍ ഇപ്പോള്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയായിരിക്കെ വി.എസ് ചെയ്ത ഉപകാരങ്ങള്‍ക്കുള്ള പ്രത്യുപകാരമെന്ന നിലയിലാണ് സെബാസ്റ്റ്യന്‍ പോള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയോളം ശമ്പളമുള്ള തസ്തികയാണിത്. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ് സത്യപ്രതിജ്ഞ ലംഘിച്ചുവെന്നും സ്വജനപക്ഷപാതം കാണിച്ചിരിക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചിരിക്കുകയാണ്. പിണറായി അഴിമതിക്കാരനാണെന്ന കാര്യത്തില്‍ സംശയമില്ല. വി.എസിന്റെ കാര്യത്തില്‍ സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ തെളിവുകള്‍ക്കു മുന്നില്‍ വി.എസിന് മിണ്ടാന്‍ കഴിയില്ല. വി.എസും പിണറായിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

6 Responses to “ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ നിയമനത്തില്‍ വി.എസ് ക്രമക്കേട് നടത്തി: പി.സി ജോര്‍ജ്”

 1. asees

  പാവം നമ്മള്‍ നല്ല പിള്ളയാനെ

 2. ajish

  ഇത് പോലെയുള്ള രാഷ്ട്രീയ മാലിന്യത്തിന് ഇനിയും ഇത്രയും പ്രാധാന്യം കൊടുക്കണോ കാലത്തിന്റെ ചവറ്റു കുട്ടയിലാനിവന്റെ സ്ഥാനം

 3. Asees

  ഭരണ പക്ഷവും പ്രതിപഭാക്ഷവും ചേര്‍ന്ന് നാടും നഗരവും മലിനപ്പെടുതുമ്പോള്‍ , ജനമെന്ന പക്ഷം നട്ടം തിരിയുകയാണ് . അഴിമതിയും , വിഴുപ്പലക്കലും നിര്‍ലോഭം നാട്ടില്‍ നടമാടുമ്പോള്‍ ജനപക്ഷം മൌനം പാളിക്കുകയ്നു .

 4. Asees

  സര്‍ക്കാരിന്റെ പണം ( ജനങ്ങളുടെ പണം ) ധൂര്തടിച്ചു രമിക്കുകയാണ് . കുട്ടനാട് പകെജില്‍ മുഴുവന്‍ അഴിമതി നടന്നതായി വാര്‍ത്ത വരുന്നു . വളരെ മോശപ്പെട്ട ബണ്ടുകള്‍ ഉണ്ടാക്കി നമ്മുടെ പണം വീണ്ടും നഷ്ട്ടമാക്കി . അങ്ങനെ എത്രകോടി നഷ്ട്ടങ്ങള്‍ , ടു ജിയും മറ്റുമായി കൊടാനുകൊടികളുടെ അഴിമതി കഥകള്‍ . അറുപതിനായിരം കൊടിയിലതികമാനത്രേ ഒരൂ ജില്ലക്കും നഷ്ട്ടമായത് .

 5. Ahamed

  ഇത് മാത്രമല്ല വി എസ് നാല‍ ക്ലാസ്സില്‍ കോപ്പി അടിച്ചാന്നു നാല‍ ക്ലാസ്സ്‌ പാസ്സായത്‌ പീ സീ georginnu ഈ comment അടിസ്ഥന്നതില്‍ ഒരു news paper conference നടത്താം

 6. kiran thomas

  കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലെ സി ഇ ഒ നിയമനത്തില്‍ വി എസ് അച്യുതാനന്ദന്‍ ഇടപെട്ടുവെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. മുന്‍ എം പി സെബാസ്റ്റ്യന്‍ പോളിന്റെ അടുത്ത ബന്ധുവായ ജിജോ ജോസഫിനെ ഇന്‍ഫോപാര്‍ക്ക് സി ഇ ഒ ആയി നിയമിച്ചതില്‍ വി എസ് ക്രമക്കേട് കാണിച്ചെന്നാണ് ജോര്‍ജ് ആരോപിക്കുന്നത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് പി സി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. …………………………………………… വി എസ് ചെയ്തുകൊടുത്തതിന്റെ ഉപകാരസ്മരണയാണ് സെബാസ്റ്റ്യന്‍പോള്‍ ഇപ്പോള്‍ കാണിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു

  കുറച്ച് ദിവസം മുന്നെ സെബാസ്റ്റ്യന്‍പോള്‍ ചീഫ് വിപ്പിനെ അയോഗ്യനാക്കാൻ ഹർജി കൊടുത്തത് പിണറായി വിജയന്റെ ആളായത് കൊണ്ടാണ് എന്ന് ജോർജ്ജ് പറഞ്ഞിരുന്നു. ജോർജിന്റെ ലോജിക്ക് പ്രകാരം വി.എസും ഒഴിയേണ്ടി വരും എന്നായിരുന്നു. അപ്പോൾ‌ സെബാസ്റ്റ്യന്‍പോള്‍ പിണറായിയുടെ ആളായിരുന്നു. ദിവസങ്ങൾക്ക് അകം ഇതാ സെബാസ്റ്റ്യന്‍പോള്‍ വി.എസിന്റെ ആളായിരിക്കുന്നു.അതും മുൻകാല പ്രാബല്യത്തിൽ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.