കോട്ടയം: സ്പീക്കര്‍ സ്ഥാനം ലഭിക്കണമെന്ന ആവശ്യവുമായി കേരളകോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് പി.സി ജോര്‍ജ്ജ് വീണ്ടും രംഗത്ത്. പി.ജെ ജോസഫിനെതിരായ കേസ് കുത്തിപ്പൊക്കുന്നത് താനല്ലെന്നും ജോര്‍ജ്ജ് പ്രതികരിച്ചു.

സ്പീക്കര്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് വേണം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും അത് ഏറ്റെടുക്കുന്നത് കൊല്ലുന്നതിന് തുല്യമാണെന്നും ജോര്‍ജ്ജ് പറഞ്ഞു. പി.ജെ ജോസഫിനെതിരേ പലതരം കേസുകള്‍ നിലവിലുണ്ടെന്ന് പറഞ്ഞ ജോര്‍ജ്ജ് അവ കുത്തിപ്പൊക്കലല്ല തന്റെ ജോലിയെന്നും വ്യക്തമാക്കി.

ജോസഫിനെതിരേയുള്ള കേസുകള്‍ക്ക് പിന്നില്‍ താനാണെന്ന അനുയായികളുടെ ആരോപണം അദ്ദേഹത്തിന് കഷ്ടകാലം വരുന്നു എന്നതിന്റെ സൂചനയാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. മുസ്‌ലിം ലീഗ് അഞ്ച് മന്തിസ്ഥാനത്തേക്ക് ആളുകളെ പ്രഖ്യാപിച്ചതോടെയാണ് യു.ഡി.എഫിലെ സീറ്റുവിഭജന തര്‍ക്കം കൂടുതല്‍ രൂക്ഷമായത്.