Administrator
Administrator
എസ്.എം.എസ് കേസുമായി ബന്ധമില്ലെന്ന് പി.സി ജോര്‍ജ്
Administrator
Sunday 18th September 2011 4:51pm

pc-georgeകോട്ടയം: മന്ത്രി പി.ജെ.ജോസഫിനെതിരായ എസ്.എം.എസ് കേസില്‍ കേരളാ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. എസ്.എം.എസ് കേസിന്റെ അടിസ്ഥാനത്തില്‍ ജോസഫ് രാജിവെയ്‌ക്കേണ്ടതില്ലെന്നും ജോര്‍ജ് പറഞ്ഞു.

പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിക്കെതിരെ പരാതി അയച്ചത് നിയമവ്യവസ്ഥയെ ശക്തിപ്പെടുത്താനാണ്. പാര്‍ട്ടി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാറില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

കേരളകോണ്‍ഗ്രസില്‍ മാണിയെക്കാള്‍വലിയ നേതാവില്ല. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തിയിട്ടില്ല. കെ.എം മാണി തന്റെ നിലപാട് അനുകൂലിച്ചതിനാല്‍ രാജിവയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement