“പട്ടിക ജാതിക്കാരനായതു കൊണ്ട് ഞാനൊന്നും പറയുന്നില്ല. അങ്ങേര് ഇലക്ട്രിസിറ്റിയും ഭരിച്ചിട്ടുണ്ട്. പോരാത്തതിന് നമ്മുടെ പട്ടികജാതി പട്ടികവര്‍ഗ്ഗും ഭരിച്ചിട്ടുണ്ട്. ഇങ്ങേര് ഇപ്പോഴും വിചാരിച്ചിരിക്കുന്നത് പുള്ളി ഇപ്പോഴും മന്ത്രിയാണ് എന്നാണ്. ഏയ് മിസ്റ്റര്‍ ഗണേഷ് എന്നാ വിളിച്ചത്. ഇവനാര്? ചോദ്യം ചോദിക്കുകയാണ്. ഇവന്‍ മന്ത്രീ എന്ന് വിളിക്കണ്ടാ പൊട്ടാ…. ഇപ്പോഴും ഐക്യജനാധിപത്യ മുന്നണിയാണ് ഭരിക്കുന്നതെന്ന് ഇവര്‍ക്ക് മനസ്സിലായിട്ടില്ല. മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.

പതിനാലാം തിയ്യതി ഇവര്‍ എം.എല്‍.എമാര്‍ എല്ലാംകൂടെ വെളിയിലോട്ട് ചാടിയിറങ്ങി. ആവേശം മുഴുവന്‍ തീര്‍ത്തത് പാവപ്പെട്ട ഒരു പോലീസുകാരിയുടെ നെഞ്ചത്തായിരുന്നു. ഞാന്‍ കണ്ടതാണ്. ഇത് നാണക്കേടായതു കൊണ്ട് പുറത്തു പറയണ്ട എന്ന് വിചാരിച്ച് ഞങ്ങള്‍ ഇരിക്കുകയാണ്. ഇതു പുറത്തു പറയണ്ട. കാരണം, ഞാനെല്ല ഇത് കണ്ട് കൊണ്ടിരിക്കുന്നത്; എം.എല്‍.എമാര്‍ മുഴുവന്‍ കണ്ടു. ഞാനാണ് ആ പെണ്‍കുട്ടിയെ, ആ പാവത്തിനെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വാഷറിന്റെ മുകളില്‍ കൊണ്ടുപോയതും വനിതാ ഡോക്ടറെ വിളിച്ചു. ആ പ്രദേശത്ത് ആണുങ്ങള്‍ക്ക് പരിശോധിക്കാന്‍ പറ്റുമോ? എന്നിട്ടവന്മാര്‍ പറയുന്നത് തൊട്ടില്ലെന്നാണ്. തൊടാത്ത ആള്‍ എങ്ങിനെയാണ് ഒന്നിനും കൊള്ളാതായത്? വലിയ വായില്‍ കരയുകയാണ് ആ പെണ്‍കൊച്ച്. അത് കഴിഞ്ഞ് കരയിച്ചവന്‍ കരഞ്ഞു.

വാളകത്ത് ഒരു അദ്ധ്യാപകന് അപകടം പറ്റിയതില്‍ കണ്ടുപിടിക്കേണ്ടത് ഒരു പാരയാണ്. ആ പാര പോലീസ് അന്വേഷിച്ചു ചെന്നാല്‍ കണ്ടെത്താന്‍ പോകുന്നത്… വേറെ അധികം അന്വേഷിക്കേണ്ടി വരില്ല. അച്യുതാനന്ദനോടും ഐഷ പോറ്റിയോടും ചോദിച്ചാല്‍ ആ പാര അറിയാം. ഇതാണ് ഇതിന്റെ വസ്തുത”.