തിരുവനന്തപുരം: തന്റെ മകന്റെ ഉടമസ്ഥതയിലുള്ള പാറമട പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതമായാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. പാറമടയ്ക്കുവേണ്ടി പട്ടിക വര്‍ഗക്കാരുടെ ഒരു സെന്റ് പോലും കയ്യേറിയിട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തന്റെ മകന് പാറമടയില്‍ ഷെയറുള്ളതിനാലാണ് ഇക്കാര്യത്തില്‍ ഇതുവരെ മിണ്ടായിതിരുന്നത്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന തരത്തിലോ, പ്രദേശിവാസികള്‍ക്ക് ദോഷം ചെയ്യുന്ന തരത്തിലോ ആണ് പാറമട പ്രവര്‍ത്തിക്കുന്നതെന്ന് പ്രദേശവാസികളില്‍ ആരെങ്കിലും പറയുകയാണെങ്കില്‍ താന്‍ തന്നെ അവിടെ ചെന്ന് പാറമട നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ads By Google

Subscribe Us:

പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള പാറമട അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഷോണ്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള പി.വി ഗ്രാനൈറ്റ്‌സ്, ഐ.ജി ടോമിന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ളത് എന്ന് ആരോപിക്കപ്പെടുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് എന്നിവയും പരിസരപ്രദേശങ്ങളുമാണ് വി.എസ് സന്ദര്‍ശിച്ചത്.