pc-georgeതിരുവനന്തപുരം: കേസ് നടത്താന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പണം പിരിച്ചത് സി.പി.ഐ.എം നയരേഖക്ക് വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും നിയമസഭാ ചീഫ് വിപ്പുമായ പി.സി ജോര്‍ജ്ജ്. കേസ് നടത്താന്‍ പണം പിരിക്കുന്നത് എവിടെ നിന്നാണെന്ന് വി.എസ് വ്യക്തമാക്കണം.

ഉമ്മന്‍ചാണ്ടിയുടെതല്ല, ആരുടെയും വക്കാലത്ത് ഏറ്റുപിടിക്കാന്‍ തനിക്ക് നേരമില്ല. മഞ്ഞളാംകുഴി മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.