എഡിറ്റര്‍
എഡിറ്റര്‍
കോട്ടയത്തെ പ്രചരണത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടില്ലെന്ന് പി.സി ജോര്‍ജ്
എഡിറ്റര്‍
Thursday 20th March 2014 11:42am

pc.george

കോട്ടയം: കോട്ടയം ലോക്‌സഭാമണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രചരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്ന്  സര്‍ക്കാര്‍ചീഫ് വിപ്പ് പിസി ജോര്‍ജ്. തന്നെ കോട്ടയത്തെ പ്രചരണപരിപാടികളില്‍ നിന്ന് വിലക്കിയെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

കോട്ടയത്ത് ക്ഷണിക്കാത്തതുകൊണ്ടാണോ പോവാത്തതെന്ന ചോദ്യത്തിന് തന്റെ മണ്ഡലം പത്തനംതിട്ടയാണെന്നും അവിടെ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ജോര്‍ജിന്റെ മറുപടി.

കോട്ടയം മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജോസ് ക മാണിയ്ക്ക് വേണ്ടി നടത്തുന്ന യുഡിഎഫ് പ്രചരണപരിപാടികളില്‍ ജോര്‍ജ് പങ്കെടുത്തിരുന്നില്ല. ഇത് ഏറെ ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ജോര്‍ജ്. എന്നാല്‍ ജോര്‍ജിന്  പത്തനംതിട്ട മണ്ഡലത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നതെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. അതേസമയം ജാര്‍ജ് ഒഴികെയുള്ള മറ്റെല്ലാ നേതാക്കളും പാര്‍ട്ടിക്കുള്ള ഒരേയൊരു സീറ്റായ കോട്ടയത്ത് പ്രചരണത്തിനുണ്ട്.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലും ജോസ് കെ മാണി നോമിനേഷന്‍ കൊടുത്ത അവസരങ്ങളിലും പി.സി ജോര്‍ജ് പങ്കെടുത്തിരുന്നില്ല.

സോളാര്‍ കേസിലുള്‍പ്പെടെ പാര്‍ട്ടിക്കെതിരെ നിലപാടുകളെടുത്ത ജോര്‍ജിനെ കോട്ടയത്ത് പ്രചരണത്തിനിറക്കിയാല്‍ വോട്ടുകള്‍ നഷ്ടമാകാനിടയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പ്രചരണത്തില്‍ നിന്ന് വിട്ടുനിര്‍ത്തിയിരിക്കുന്നതെന്നാണ് സൂചന.

Advertisement