എഡിറ്റര്‍
എഡിറ്റര്‍
നല്ലത് ചെയ്യുന്നതിനെ നല്ലത് എന്ന് തന്നെ പറയും: പിണറായി സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് പദ്ധതിയെ അഭിനന്ദിച്ച് പി.സി ജോര്‍ജ്ജ്
എഡിറ്റര്‍
Tuesday 19th September 2017 2:31pm

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിയെ അഭിനന്ദിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി ജോര്‍ജ്ജ് പറഞ്ഞു.

നല്ലത് ചെയ്യുന്നതിനെ എന്നും നല്ലത് എന്ന് തന്നെ പറയുമെന്നും സര്‍ക്കാരിന്റെ ഈ പദ്ധതി ഏറ്റവും മികച്ച പദ്ധതികളില്‍ ഒന്നാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷം തിരുവനന്തപുരം ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.

ഉമ്മന്‍ചാണ്ടി കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തല പ്രതിപക്ഷനേതവുമായി പ്രതിപക്ഷം ശക്തിപെടണമെന്നും ഗ്രൂപ്പ് വഴക്ക് അവസാനിപ്പിച്ച് അണികളെ ഒരുമിച്ച് നിര്‍ത്തി കോണ്‍ഗ്രസ് ശക്തിപ്പെടുത്തണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പ്രതിപക്ഷം ശക്തമാണെങ്കിലെ ഭരണപക്ഷത്തെ ശരിയിലേക്ക് നയിക്കാനാകുള്ളൂവെന്നും ജോര്‍ജ് പറഞ്ഞു.

Advertisement