എഡിറ്റര്‍
എഡിറ്റര്‍
ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കാന്‍ ഗൂഢാലോച;ജോസഫ് രാജ്യസഭ ചോദിക്കുന്നത് ആധാര്‍മ്മികം
എഡിറ്റര്‍
Friday 13th April 2012 3:39pm

കോട്ടയം: മാണി കോണ്‍ഗ്രസ്സിന് ലഭിക്കുന്ന രാജ്യസഭാ സീറ്റ് വേണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടത് ധാര്‍മ്മികമല്ലെന്ന് പി.സി ജോര്‍ജ്ജ്. താനും പി.ജെ ജോസഫും മാണി ഗ്രൂപ്പില്‍ എത്തുന്നതിന് മുമ്പെ തന്നെ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് പാര്‍ട്ടിക്ക് നല്‍കിയതാണ്. അപ്പോള്‍ പിന്നെ അത് തനിക്ക് വേണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെടുന്നത് ധാര്‍മ്മികമല്ല.

അദ്ദേഹത്തിന് ചോദിക്കാം. അത് എതിര്‍ക്കാനൊന്നും ഞാനില്ല, നാലിന് പാര്‍ട്ടി യോഗമുണ്ട് അപ്പോള്‍ ഇത് ചര്‍ച്ച ചെയ്യും- പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കാന്‍ പ്രബലരുടെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ജോര്‍ജ്ജ് വെളിപ്പെടുത്തി.

കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് ആരെ പരിഗണിക്കണമെന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നേരത്തെ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞിരുന്നു.

വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കും. മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്. നിയമസഭയില്‍ 38 അംഗങ്ങളുള്ള കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം ഉള്‍പ്പെടെ 10 മന്ത്രിമാരും, സ്പീക്കര്‍ സ്ഥാനവും ലഭിക്കുമെങ്കില്‍ 20 അംഗങ്ങളുള്ള മുസ്‌ലീംലീഗിന് അഞ്ചാം മന്ത്രി സ്ഥാനത്തിന് അവകാശമുണ്ടെന്നും ജോസഫ് പറഞ്ഞിരുന്നു.

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ജോസഫിന്റെ പ്രസ്താവനക്കെതിരെയാണ് ഇപ്പോള്‍ പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്.

Advertisement