എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലായിരിക്കും മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന കൊടിയേരിയുടെ പ്രസ്താവന പിണറായിക്കുള്ള കൊഴുത്തു മുഴുത്ത പാരയെന്ന് പി.സി ജോര്‍ജ്
എഡിറ്റര്‍
Sunday 2nd April 2017 6:31pm

കൊച്ചി: സര്‍ക്കാരിന്റെ പ്രവര്‍ത്തനമായിരിക്കും മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിലയരിത്തപ്പെടുക എന്ന കൊടിയേരിയുടെ പ്രസ്താവന പിണറായിക്കുള്ള കൊഴുത്തു മുഴുത്ത പാരയെന്ന പി.സി ജോര്‍ജ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന മുന്‍ ജലവിഭവമന്ത്രി പി.ജെ ജോസഫിന്റെ വാദം വ്യാജപ്രചാരണമായിരുന്നുവെന്നും പി.സി ജോര്‍ജ് എംഎല്‍എ.

ഉമ്മന്‍ചാണ്ടി-കെ.എം.മാണി-കുഞ്ഞാലിക്കുട്ടി മുക്കോണമുന്നണിയില്‍ മൂന്നുപേരും നല്ല കച്ചവടക്കാരാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സ്വിസ് കമ്പനിയുമായി മുന്‍ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന പി.ജെ ജോസഫ് ആയിരം കോടിയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കിയിരുന്നു.

കേരള കോണ്‍ഗ്രസ്(എം) മുന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് എ.വി മാണിയ്‌ക്കൊപ്പം സിറ്റ്‌സര്‍ലാന്റില്‍ പോയി ഇതിനായി കച്ചവടമുറപ്പിച്ച് കമ്മീഷന്‍ കൈപ്പറ്റിയശേഷം തിരിച്ചെത്തി സ്വയം അഭിനയിക്കുകയും കുട്ടിയെ കരയിപ്പിച്ച് പടമെടുക്കുകയുമാണ് ജോസഫ് ചെയ്തത്. വാങ്ങിയ കമ്മീഷന്‍ തിരിച്ചുകൊടുത്ത് ജോസഫ് ഇപ്പോള്‍ മൗനിബാബയെപ്പോലെ ഇരിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

 

Advertisement