എഡിറ്റര്‍
എഡിറ്റര്‍
‘വ്യഭിചരിക്കപ്പെട്ട പാര്‍ട്ടിയായി മാണി കോണ്‍ഗ്രസ് മാറി’; പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളും ‘ജനപക്ഷ’ത്തേക്കെന്നും പി.സി ജോര്‍ജ്ജ്
എഡിറ്റര്‍
Friday 12th May 2017 7:08pm


പത്തനംതിട്ട: കേരളാ കേണ്‍ഗ്രസ് (എം) വ്യഭിചരിക്കപ്പെട്ട പാര്‍ട്ടിയായി മാറിയെന്ന് പൂഞ്ഞാര്‍ എം.എല്‍.എയും കേരളാജനപക്ഷം പാര്‍ട്ടി നേതാവുമായി പി.സി ജോര്‍ജ്ജ്. കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പി സി ജോര്‍ജ്ജ് രംഗത്തെത്തിയത്.


Also read കൊലക്കുറ്റത്തിന് ഭര്‍ത്താവ് ജയിലില്‍; കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ കാമുകനൊപ്പം


 

കേരളകോണ്‍ഗ്രസ് എമ്മില്‍ ഇപ്പോള്‍ നടക്കുന്നത് ജോസ് കെ മാണിയുടെയും ഭാര്യയുടെയും ഭരണമാണെന്നും ഇതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വരെ കടുത്ത അതൃപ്തിയിലാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു

‘ജോസ് കെ മാണിയുടെ ഇത്തരം രീതികള്‍ക്കെതിരെ സ്വന്തമായി അഭിപ്രായം പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ് കെ.എം മാണിയ്ക്കുള്ളത്. വ്യഭിചരിക്കപ്പെട്ട പാര്‍ട്ടിയായി കേരളകോണ്‍ഗ്രസ് മാറി. ഒരു വിഭാഗത്തിന്റെയും മാണിയുടെയും കള്ളക്കളിയാണ് കഴിഞ്ഞ അമ്പത് വര്‍ഷമായി നടക്കുന്നതെന്ന് തെളിഞ്ഞെന്നും’ മുന്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ പി.സി ജോര്‍ജ്ജ് കുറ്റപ്പെടുത്തി.


Dont miss പഠനവും ഫുട്‌ബോളുമായി നടന്ന ആ ഇരുപത്തൊന്നുകാരി കാശ്മീരില്‍ പൊലീസിനെ കല്ലെറിയാന്‍ കാരണം ഇതാണ്


കേരളകോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് തന്റെ പുതിയ പാര്‍ട്ടിയായ ജനപക്ഷത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും പല പ്രമുഖ നേതാക്കളും താനുമായി ഇതില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായും പി.സി ജോര്‍ജ്ജ് പറഞ്ഞു. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തി കയ്യേറ്റത്തെക്കുറിച്ച് പഠിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement