എഡിറ്റര്‍
എഡിറ്റര്‍
യുഡിഎഫ് നിര്‍ത്തുന്ന ഏത് കുറ്റിച്ചൂലിനെയും പിന്തുണക്കും: പി.സി. ജോര്‍ജ്‌
എഡിറ്റര്‍
Thursday 13th March 2014 6:20am

dean-pc

കൊച്ചി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്ന ഡീന്‍ കുര്യാക്കോസിന് വിജയ സാധ്യത കുറവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു.

യുഡിഎഫ് നിശ്ചയിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യാക്കോസിന പിന്തുണക്കുമോ എന്ന ചോദ്യത്തിന്, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്ന ഏത് കുറ്റിച്ചൂലിനെയും പിന്തുണക്കുമെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഡീന്‍ കുര്യാക്കോസ് സ്ഥാനാര്‍ത്ഥിയാകുന്നതിലെ തന്റെ അതൃപ്തി ജോര്‍ജ് അറിയിച്ചത്.

പി.ടി തോമസിനെ പോലൊരു മാന്യനെ മാറ്റി ഡീനിനെ പോലെ ഒരാളെ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാന്‍ഡ് പുനരാലോചിക്കണമെന്നും ജോര്‍ജ് പറഞ്ഞു.

ഡീന്‍ കുര്യാക്കോസിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പി.സി. ജോര്‍ജ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സോളാര്‍ കേസിലും മറ്റും സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പി.സി. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഡീന്‍ കുര്യാക്കോസും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇടുക്കി രൂപതയും മലയോരത്തെ വലിയൊരു വിഭാഗം ജനങ്ങളും പി.ടി. തോമസിന് എതിരാവുമെന്ന തോന്നിയതിനാലാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിന് പിന്മാറേണ്ടി വന്നത്.

തന്നെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് ഉറപ്പായതോടെ് പകരം ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പി.ടി തോമസ് കെ.പി.സി.സിക്ക് മുന്നില്‍ ഉപാധി വെക്കുകയും ചെയ്തു.

Advertisement