തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഹൈക്കോടതിയില്‍ പരാമര്‍ശം നടത്തിയ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്.

അഡ്വക്കേറ്റ് ജനറല്‍ വെറും പൊട്ടനും തൊപ്പിയാനുമാണെന്നും പി.സി.ജോര്‍ജ് പരിഹസിച്ചു.

Subscribe Us:

മുല്ലപ്പെരിയാറിലെ ജലനിരപ്പും ജനങ്ങളുടെ ആശങ്കയും തമ്മില്‍ ബന്ധമില്ലെന്നും ഡാം തകര്‍ന്നാല്‍ വെള്ളം താങ്ങാനാവുമെന്നുമുള്ള അഡ്വക്കറ്റ് ജനറലിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലമാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്.

അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജി വെയ്ക്കില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേസില്‍ ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകുമെന്നും എ.ജി അറിയിച്ചിട്ടുണ്ട്.