കണ്ണൂര്‍: കാലാവധി പൂര്‍ത്തിയാക്കിയ ഡി.സി.സി പ്രസിഡന്റുമാരെ മാറ്റുമെന്നു പി.സി. ചാക്കോ എം.പി. അര ഡസന്‍ ഡി.സി.സികളെങ്കിലും അഴിച്ചു പണിയാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചാക്കോ അറിയിച്ചു. ഗാന്ധിജയന്തി പ്രാര്‍ഥനാ യോഗം ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കെ.പി.സി.സി ഭാരവാഹികളില്‍ കുറേ പേരെ മാറ്റും. ചിലര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി കണ്ണൂര്‍ ജില്ല സന്ദര്‍ശിക്കാത്തതിനു പ്രത്യേക കാരണമില്ല. അദ്ദേഹം സന്ദര്‍ശിക്കാത്ത ഏക ജില്ല കണ്ണൂരല്ലെന്നും ചാക്കോ പറഞ്ഞു.

Subscribe Us:

മധുസൂദന്‍ മിസ്ത്രി കണ്ണൂര്‍ ജില്ല സന്ദര്‍ശിക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.