എഡിറ്റര്‍
എഡിറ്റര്‍
തൃശൂര്‍ ധാരണയായി; തൃശൂരില്‍ ധനപാലന്‍, ചാലക്കുടിയില്‍ ചാക്കോ
എഡിറ്റര്‍
Thursday 13th March 2014 3:28pm

pc-chakko

ന്യൂദല്‍ഹി: അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ട് തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വത്തിന് ധാരണയായി.

തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ മാറാന്‍ തീരുമാനിച്ചതാണ് അവസാനഘട്ടത്തില്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. ഇതനുസരിച്ച് കെ.പി ധനപാലന്‍ തൃശൂരിലും പി.സി ചാക്കോ ചാലക്കുടിയിലും മത്സരിക്കും. ഈ രണ്ട് മണ്ഡലത്തിന്റെ കാര്യത്തില്‍ ഇന്ന് രാവിലെ മുതല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചക്കൊടുവിലാണ് തീരുമാനമുണ്ടായത്.

ഒരു മണ്ഡലത്തിലും മല്‍സരിക്കില്ലെന്ന് ആദ്യം ചാക്കോ വാശിപിടിച്ചിരുന്നു. ഇതനുസരിച്ച് ചാലക്കുടി എം.പി കെ.പി ധനപാലനെ ഹൈക്കമാന്റ് ദല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ചാക്കോ തന്നെ തൃശൂരില്‍ മല്‍സരിക്കുമെന്ന് ഇന്ന് രാവിലെ ചില മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇതിന് അന്ത്യം കുറിച്ച് കൊണ്ടാണ് ചാലക്കുടിയില്‍ മല്‍സരിക്കാന്‍ ചാക്കോ തീരുമാനിച്ചത്.

ആദ്യഘട്ടത്തില്‍ ധനപാലന്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനപാലന്‍ വിട്ടുവീഴ്ച്ചക്ക് തയാറായത്.

അതേസമയം, കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പാര്‍ട്ടി നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്‌ക്രീനിങ് കമ്മിറ്റി സമര്‍പ്പിച്ച പട്ടിക അതേപടി അംഗീകരിച്ചത്. സ്ഥാനാര്‍ഥി പട്ടിക വൈകിട്ട് എ.ഐ.സി.സി ഔദ്യോഗികമായി പുറത്തിറക്കും.

Advertisement