എഡിറ്റര്‍
എഡിറ്റര്‍
തൃശൂരില്‍ പി.സി ചാക്കോ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
എഡിറ്റര്‍
Thursday 13th March 2014 9:46am

pc-chakko

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടിപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് പി.സി ചാക്കോ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും.

തൃശൂരില്‍ ഉണ്ടായിരുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ഹൈക്കമാന്റ് ഇടപെട്ടതിനെ തുടര്‍ന്നാണ് പി.സി ചാക്കോയെതന്നെ മല്‍സരിപ്പിക്കാന്‍ തീരുമാനമായത്.

ചാക്കോയുടെ വിജയത്തിനായി പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഹൈക്കമാന്റ് നിര്‍ദേശിച്ചിട്ടുണ്ട്. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.

ഒരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് തൃശൂരിലെ സിറ്റിംഗ് എം.പി പി.സി ചാക്കോ നിലപാട് കര്‍ക്കശമാക്കിയിരുന്നു. വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും സംഘടന രംഗത്ത് പ്രവര്‍ത്തിക്കുമെന്നും ചാക്കോ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു.

തൃശൂരില്‍ ചാക്കോ മത്സരിക്കുന്നതിനെതിരേ ഡി.സി.സി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തൃശൂരില്‍ നിലനില്‍ക്കുന്ന പ്രശ്‌ന പരിഹാരത്തിന് ചാലക്കുടി എം.പി കെ.പി ധനപാലനെ ദേശീയ നേതൃത്വം ദല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

Advertisement