ഏറെ ഒച്ചപ്പാടുകള്‍ക്ക് ശേഷം രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചിരിക്കുന്നു. യു.പി.എ സര്‍ക്കാറിന്റെ യശസ്സ് വീണ്ടെടുക്കാനും അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനും സമിതിയുടെ രൂപീകരണം സഹായിക്കും.

സമിതിയുടെ ചെയര്‍പേഴ്‌സണും എം.പിയുമായ പി.സി ചാക്കോയുമായുള്ള അഭിമുഖത്തില്‍ നിന്നും. ലോകസഭാ പ്രിവിലജ് കമ്മറ്റിയുടേയുടെ ചെയര്‍മാനാണ് അദ്ദേഹം.

എന്തിനാണ് സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കാന്‍ ഇത്രയും താമസിപ്പിച്ചത്?
സ്‌പെക്ട്രം അഴിമതിയില്‍ അന്വേഷണം നടത്തേണ്ടെന്ന് യു.പി.എ സര്‍ക്കാര്‍ ഒരിക്കലും അഭിപ്രായപ്പെട്ടിട്ടില്ല. വിഷയത്തില്‍ നിരവധി ഏജന്‍സികളുടെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് പൊതുചര്‍ച്ച നടത്തിയശേഷം തുടര്‍നടപടിയാകാം എന്ന നിലപാടിലായിരുന്നു യു.പി.എ.

സി.ബി.ഐയും പാര്‍ലമെന്റ് പ്രിവിലജ് കമ്മറ്റിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എല്ലാം ഒരേസമയം അന്വേഷണം നടത്തുകയായിരുന്നു. അതിനാലാണ് വിശദമായ ചര്‍ച്ചയ്ക്കുശേഷം ജെ.പി.സി മതിയെന്ന് യു.പി.എ നിലപാടെടുത്തത്.അടുത്ത പേജില്‍ തുടരുന്നു