Categories

വി.എസിനെതിരെയുള്ള ‘ കുറ്റപത്രം’ പി.ബി മരവിപ്പിച്ചു

vs-achuthanandanതിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ് അച്ച്യുതാനന്ദനെതിരെയുള്ള ഭാഗം പി.ബി മരവിപ്പിച്ചു. വി.എസിനെതിരെ രൂക്ഷ വിമര്‍ശനമുള്ള ഭാഗമാണ് മരവിപ്പിച്ചത്. ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് റിപ്പോര്‍ട്ടിലെ ഭാഗം മരവിപ്പിച്ചതായി വ്യക്തമാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പെ പി.ബിയും കേന്ദ്ര കമ്മിറ്റിയും ചേരുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് വ്യക്തമാക്കി. സി.പി.ഐ.എം സംഘടനാ ചരിത്രത്തില്‍ അപൂര്‍വ്വമായ നടപടിയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് മരവിപ്പിക്കല്‍.

പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ തനിക്കെതിരെയുള്ള പരാമര്‍ശങ്ങളിലും ചര്‍ച്ചകളിലുയര്‍ന്ന വിമര്‍ശനങ്ങളിലും മറുപടി പറയണമെന്നാവശ്യപ്പെട്ട് വി.എസ് നേരത്തെ പി.ബിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് വി.എസ് പി.ബിക്ക് പരാതി നല്‍കിയത്. റിപ്പോര്‍ട്ടിലെ ഏകപക്ഷീയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അണികളിലും പ്രവര്‍ത്തകരിലും തന്നെക്കുറിച്ച് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും അതിനാല്‍ തനിക്ക് വിശദീകരണത്തിന് അവസരം നല്‍കണമെന്നും പരാതിയില്‍ വി.എസ്. ആവശ്യപ്പെടുന്നു.

പ്രതിനിധികള്‍ ഒറ്റക്കെട്ടായി തനിക്കെതിരെ ആക്രമണം നടത്തുകയാണെന്നും ഇതില്‍ തനിക്ക് വിശദീകരണത്തിന് അവസരം നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു. 2006ലെയും 2011ലെയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന റിവ്യൂവില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദളിനെ പിണക്കിയതും പി.ഡി.പിയെ ഒപ്പം കൂട്ടിയതുമാണ് തിരിച്ചടിക്ക് കാരണമാക്കിയതെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയതാണ്. ലാവലിന്‍ വിഷയത്തില്‍ അഴിമതിക്കെതിരെയാണ് താന്‍ എപ്പോഴും നിലപാടെടുത്തിട്ടുള്ളതെന്നും തനിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ രാജിക്ക് സന്നദ്ധനായിട്ടുണ്ടെന്നും വി.എസ് പി.ബിയെ അറിയിച്ചിരുന്നു.

വി.എസിന്റെ പരാതി അവയ്‌ലബിള്‍ പി.ബി ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു. സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും വി.എസിന് അനുകൂല തീരുമാനമെടുത്തു. റിപ്പോര്‍ട്ടിന്റെ മരവിപ്പിച്ച ഭാഗം പി.ബിയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യും. എന്നാല്‍, പി.ബിയുടേത് അസാധാണ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Malayalam news

Kerala news in English

2 Responses to “വി.എസിനെതിരെയുള്ള ‘ കുറ്റപത്രം’ പി.ബി മരവിപ്പിച്ചു”

 1. babu

  ഏഷ്യാനെറ്റ്ന്യൂസ് ഫ്ലാഷ് :

  ”’ ചോര്‍ന്നു””…..

  ഏഷ്യാനെറ്റ് ഹോട്ട് ന്യൂസ്:

  ”” ചോര്‍ന്നു””….

  തിരു: സീ പി ഐ എം സംസ്ഥാന സമ്മേളനത്തിലെ രഹസ്യ രേഖ ഞങ്ങളുടെ സീനിയര്‍ ലേഖകന്‍ പ്രശാന്തന്‍ വിഡ്ഢിവംശത്തിനു ലഭിച്ചു :

  പ്രശാന്ത് …. പറയൂ ….എന്താണ് ….. എന്താണ് ….
  എന്താണ് ഇന്ന് സമ്മേളനവേദിയില്‍ ചോര്‍ന്നത്‌ …
  എന്തൊക്കെയാണ് ചോര്‍ന്നത്‌…..,……
  എങ്ങിനെയാണ് ചോര്‍ന്നത്‌ ……
  എതിലെയാണ് ചോര്‍ന്നത്‌ …..

  സുരേഷേ … താനൊന്നു നിര്‍ത്തി നിര്‍ത്തി ചോദിക്കൂ….

  എങ്കില്‍ പറയൂ പ്രശാന്ത്…എന്താണ് ഇന്ന് സമ്മേളനവേദിയില്‍ ചോര്‍ന്നത്‌ …

  സുരേഷ്… ഇന്നുച്ചയ്ക്ക് പതിനൊന്നരയോടെയാണ് പാര്‍ട്ടി വളരെ രഹസ്യമായി സൂക്ഷിച്ച ചില വിവരങ്ങള്‍ ചോര്‍ന്നത്‌ …. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സമ്മേളന പ്രതിനിധികള്‍ ഉച്ചഭക്ഷണത്തിനു പിരിയും മുന്പെയാണ് ഇത് ചോര്‍ന്നത്‌….,…. ഇതിന്റെ ഫോട്ടോ സ്ടാറ്റ് രഹസ്യമായി നമുക്ക് കിട്ടിയിട്ടുണ്ട്…. വരയിട്ടു കാണിക്കാനുള്ള ഹൈലൈറ്റ് പെന്‍ വാങ്ങിക്കൊണ്ടു വന്നാല്‍ ഉടന്‍ നമുക്കത് കുറേശ്ശെ കാണിക്കാം സുരേഷ്…..

  പ്രശാന്ത് താങ്കള്‍ക്കു കേള്‍ക്കാം എങ്കില്‍ …. എന്താണ് ചോര്‍ന്ന വിവരം?….

  സുരേഷ് .. കഴിഞ്ഞ സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ അധികം ഉജ്ജ്വലമായി ഈ സമ്മേളനം നടത്തി വരുന്നതിനിടെ ഉണ്ടായ ഈ ചോര്‍ച്ച വളരെ അധികം പ്രശ്നങ്ങളിലെയ്ക്കാന് വിരല്‍ ചൂണ്ടുന്നത്…..

  പ്രശാന്ത് പറയൂ … എന്തുണ്ടയാണ് ചോര്‍ന്നു … ചോര്‍ന്നു എന്ന് താങ്കള്‍ പറയുന്നത്…. ആദ്യം അത് പറയൂ…..

  പ്രശാന്ത്…. പ്രശാന്ത്…. ടോ … കേള്‍ക്കാമോ….

  ലൈനില്‍ എന്തോ തകരാര് സംഭവിച്ചിരിക്കുകയാണ് …. മടങ്ങിവരാം ഇപ്പോള്‍ സ്റ്റുഡിയോയില്‍ നമ്മോടൊപ്പം തിരുവന്തോരത്തു നിന്നും ഇടതു ”’നിരീക്ഷകനായ ”” ജയ ശങ്കരന്‍ സാറും കൊച്ചി സ്റ്റുഡിയോയില്‍ നിന്നും അപ്പൂട്ടന്‍ സാറും ഉണ്ട് …

  സര്‍ , ഈ ചോര്‍ച്ച ഏതു രീതിയിലുള്ള കമ്മ്യുണിസ്റ്റ് പ്രത്യയ ശാസ്ത്ര അധപധനമാണ് കാണിക്കുന്നത് … ഇത് എന്തിന്റെ സൂചനയാണ്…..

  സി പി ഐ (എം)- ന്‍റെ 20-ം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ചര്‍ച്ച ചെയ്യപെടാവുന്ന പ്രത്യയശാസ്ത്ര പ്രമേയം എങ്ങനെയോ ചോര്‍ന്നു എന്ന് വേണം ഇപ്പോള്‍ നമുക്ക്ക രുതാന്‍…. …,… പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥവച്ചു നോക്കിയാല്‍ ഇത് തികച്ചും പ്രതീക്ഷിച്ചിരുന്നതാണ്…. സി പി ഐ (എം)-ന്റെ ശക്തിക്ഷയിക്കുന്നു എന്നുതന്നെയാണ് …. അല്ലെങ്കില്‍ കെട്ടുറപ്പും വിശ്വാസ്യതയും തകര്‍ന്നു എന്നുമാണ് ഇതിലൂടെ മനസ്സിലാകുന്നത്‌…. …,….

  തിരികെ വരാം….ജയശങ്കര്‍ സാര്‍….,… ഇനി താങ്കളുടെ വീക്ഷണ കോണകം എന്താണ്…..

  ”’വിലപ്പെട്ട രേഖകള്‍ എന്തുകൊണ്ട് ചോര്‍ന്നു എന്ന ചോദ്യവും അതിനോടു അനുബന്ധിച്ചു വരുമ്പോള്‍ കൂടുതല്‍ ലളിതമായതിലേക്ക് അല്ലെങ്കില്‍ കഠിനമായ ചില സത്യങ്ങളിലെയ്ക്ക് കൂപ്പുകുത്തുന്നത് അത്രക്ക് വലിയ ചരിത്രവസ്തുതയായി തോനുന്നില്ല. ഇതിനാനെന്നു തോന്നുന്നു പ്രായോഗികതാവാദ ചോര്‍ച്ച അഥവാ അനുഭവാധിഷ്ടിത രാഷ്ട്രീയചോര്‍ച്ച എന്ന് പറയുക എന്ന് തോന്നുന്നു……. അത്യന്തികമായി, പശ്ചിമബംഗാളിലെ പരാജയത്തിന് കാരണമായത്ഇത് പോലുള്ള ചോര്ച്ചകലാണ്… തിരഞ്ഞെടുപ്പ് പരാജയത്തേക്കാള്‍ ഇടതുപക്ഷ അനുഭാവികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് ഈ ചോര്‍ച്ചകള്‍ ആണ് . കാരണം തിരഞ്ഞെടുപ്പ് പരാജയം അടുത്തതവണ മാറിമറിയാം. പക്ഷെ ചോര്‍ച്ചവല്‍ക്കരണം അങ്ങനെ മാറുക ബുദ്ധിമുട്ടുള്ള കാര്യമാണ് … മുല്ലപ്പെരിയാര്‍ ചോര്‍ച്ച മാറുന്നതിനേക്കാള്‍ വിഷമകരമാണിത്….

  തിരികെ വരാം….പ്രശാന്ത് ലൈനിലുന്ടെന്നു തോന്നുന്നു ….
  പ്രശാന്ത് വിഡ്ഢിവംശം….. …. പ്രശാന്ത്…. ടോ … കേള്‍ക്കാമോ….

  കേള്‍ക്കുന്നില്ല …കേള്‍ക്കുന്നില്ല … മടങ്ങി വരാം…… കൊച്ചിയില്‍ നിന്നും അപ്പൂട്ടന്‍ സാര്‍ …. സാര്‍ ഈ ചോര്‍ച്ചയുടെ വെളിച്ചത്തില്‍ കമ്മ്യുണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഭാവി എന്താണ്….

  ഇതിനോടൊപ്പം കൂട്ടിവായിക്കണ്ട പലതും ഉണ്ടെന്നു തോന്നുന്നു … അതിലൊന്നാണ് വിഭാഗീയത …. ഇല്ലെന്നു പാര്‍ട്ടി പറയുമ്പോഴും ഏഷ്യാനെറ്റും മനോരമയും അടക്കമുള്ള ചാനലുകള്‍ കണ്ടെത്തിയ ഈ സത്യം മൂടി വയ്ക്കാന്‍ കഴിയില്ല…. അതും ഈ ചോര്ച്ചയ്ക്ക് കാരണമായിട്ടുണ്ടാകാം ….. പരസ്പരം ഒറ്റിയതാനെന്നു ഒന്ചിയത്തുള്ള ചില വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് വിവരമുണ്ട്…..തന്നെയുമല്ല …. “മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണ് സാമ്രാജ്യത്വം എന്ന് ഒരു നൂറ്റാണ്ടുമുമ്പേ ലെനിന്‍ എഴുതിയിട്ടുണ്ടല്ലോ….

  സര്‍ ഇപ്പൊ പറഞ്ഞതും ഇതുമായി എന്താണ് ബന്ധം …..

  ഒന്നൂല്ല ….ലെനിന്‍ അങ്ങനെ എഴുതീന്നു പറഞ്ഞെന്നേയുള്ളൂ….. ഞാനങ്ങനാ….

  തിരികെ വരാം….പ്രശാന്ത് ലൈനിലുന്ടെന്നു തോന്നുന്നു ….
  പ്രശാന്ത്…. പ്രശാന്ത്…. ടോ … വിഡ്ഢിവംശം….. കേള്‍ക്കാമോ….

  കേള്‍ക്കാം …. സുരേഷ്….

  പറയൂ പ്രശാന്ത്…..
  പ്രശാന്ത് …. പറയൂ ….എന്താണ് ….. എന്താണ് ….
  എന്താണ് ഇന്ന് സമ്മേളനവേദിയില്‍ ചോര്‍ന്നത്‌ …

  എന്തൊക്കെയാണ് ചോര്‍ന്നത്‌…..,……
  എങ്ങിനെയാണ് ചോര്‍ന്നത്‌ ……

  എതിലെയാണ് ചോര്‍ന്നത്‌ …..

  സുരേഷ് …………. ഇന്നുച്ചതിരിഞ്ഞു രണ്ടു മണിക്ക് സമ്മേളന പ്രതിനിധികള്‍ക്ക് കൊടുക്കേണ്ട ഉച്ചഭക്ഷണത്തിന്റെ മേനുവാന് ചോര്‍ന്നു കിട്ടിയത് ….. ഞാന്‍ ചുമ്മാ ഇതിലെ നടക്കുമ്പോള്‍ കഞ്ഞിപ്പുരയുടെ വടക്ക് വശത്ത്‌ നിലത്തു കിടക്കുകയായിരുന്നു മെനു…. അതില്‍ ചില തിരുത്തലുകള്‍ ആരോ നടത്തിയിരിക്കുന്നത് വ്യക്തമാണ്….. ഇപ്പോള്‍ സ്ക്രീനില്‍ കാണുന്നത് മാതിരി സാമ്പാര്‍ എന്നത് വെട്ടി രസം എന്നാക്കിയിട്ടുണ്ട്…. രസം പിടിച്ച ഔദ്യോഗിക പക്ഷക്കാര്‍ സാമ്പാര്‍ എന്നാ താരതമ്യേന ദുര്‍ബല മായ ഈ വിഭവത്തെ വെട്ടി നിരത്തിയതാണോ എന്ന് സംശയമുണ്ട്….. അത് പോലെ തന്നെ ആദ്യത്തെ വരിയില്‍ അവിയല്‍ എന്ന് തിരുകി കയറ്റിയാണ് എഴുതിയിരിക്കുന്നത് …. ഈ അവിയല്‍ പത്തനം തിട്ടയിലെ ഒരു പ്രധാന വിഭാവമാനെന്നു നാം ഇതോടൊപ്പം കൂട്ടി വായിക്കണം…. സുരേഷ്….. ഇത് വളരെ പ്രധാന പെട്ട ഒരു ചോര്ച്ചയായാണ് കാണുന്നത് …. ഇതോടെ നഷ്ടപ്പെടുന്നത് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയാണ് സുരേഷ്…..

  പ്രശാന്ത് …. ടോ … കോപ്പേ …..ഇതാണോ …. തനിക്കു ചോര്‍ന്നു കിട്ടിയത്…..

  കുന്തം…..

  സര്‍ പോകരുത് സര്‍…. ,…. അപ്പൂട്ടന്‍ സാര്‍….,…
  ജയശങ്കര്‍ സാര്‍…..,…..
  പോകരുത് സര്‍…. ,…
  ഈ ബാറ്റയും കുപ്പിയും വാങ്ങിയിട്ട് പോകൂ സാര്‍ …….

  തല്‍ക്കാലം ന്യൂസ് അവര്‍ ഇവിടെ അവസാനിക്കുന്നു ….
  കൂടുതല്‍ ചോര്‍ച്ചകളുമായി സോറി…. വാര്‍ത്തകളുമായി ഉടനെത്താം …..

  ഇപ്പോള്‍ പരമ്പര

  ””’ വിശ്വസിച്ചാലും ഇല്ലെങ്കിലും””

  ആ വിഡ്ഢിവംശം….. കോപ്പനെ… ഇന്ന് ഞാന്‍…..,….

  ”’പുല്ലേ” …ക്യാമറ ഓഫ് ചെയ്യടോ”’
  **********************************************************************************
  മറ്റൊരു ചാനലില്‍ ന്യൂസ് ഫ്ലാഷ്:

  ””ചോര്‍ന്ന മെനു തലേന്നത്തെതെന്നു പാര്‍ട്ടി ഭാരവാഹികള്‍ ””…..

 2. babu

  സിപിഎം എന്ന പ്രസ്ഥാനത്തില്‍ വ്യക്തി ദൈവങ്ങള്‍ അല്ല മറിച്ച്‌ പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയ സന്ദേശം മാത്രം — വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ എന്നും നടക്കും നടത്തും —അത് പാര്‍ട്ടി വേദികളില്‍ മാത്രം —- മാധ്യമ അജണ്ട സിപിഎം ന്റെ പ്രവര്‍ത്തനങ്ങളെ മാറ്റി മറിക്കാന്‍ ആണെങ്കില്‍ എന്നും ആ കട്ടില്‍ കണ്ടു ആര്‍ക്കും പനിക്കേണ്ട —- കേരളം ഉണ്ടെങ്കില്‍ സിപിഎം ഉണ്ടാകും —എ ക ജി യും നായനാരും മരിച്ചതിനു ശേഷം സിപിഎം വളര്‍ന്നു എങ്കില്‍ ഇനിയും വളരും —അത് പിണറായി മരിച്ചാലും വീ എസ് മരിച്ചാലും —–സിപിഎം ഒന്ന് മാത്രം —മാധ്യമ പിശാചുക്കളുടെ വരികള്‍ കണ്ടു പാര്‍ട്ടി സെക്രെടറി ക്കും പാര്ട്ടികും ചരമ കുറിപ്പ് എഴുതുന്ന അഭിനവ ഇടതുപക്ഷ കുരങ്ങന്മാര്‍ക്ക്‌ “”” ആസദിലേക്കും പീറ്റെര്സന്‍ നിലും അന്ത്യ വിശ്രമം കൊള്ളം—–ഗൌരി അമ്മയും രാഘവനും പോയി ദിവസവും കരയുന്നത് എല്ലാവരും കണ്ടു –ഇനി കരയാനു എത്ര പേര്‍ —–ആദര്‍ശങ്ങള്‍ വിലക്ക് വാങ്ങാന്‍ കിട്ടില്ല മാധ്യമ തമ്പുരാക്കന്മാരുടെ ആദര്‍ശ ബഹുമതിയാണ് വലുതെങ്കില്‍ അവര്‍ തന്നെ ഇല്ലാതാക്കുമ്പോള്‍ അത് അവമതി ആവുമോ ????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.