എഡിറ്റര്‍
എഡിറ്റര്‍
പയ്യന്നൂര്‍ സൗഹൃദ വേദി കെ.എസ്. രാജന്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
എഡിറ്റര്‍
Wednesday 17th May 2017 2:17pm

റിയാദ് :പയ്യന്നൂര്‍ സൗഹൃദ വേദി കെ.എസ്.രാജന്‍ സൗഹൃദാപുരസ്‌കാരം എന്ന പേരില്‍ പ്രവാസി എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുന്നതും ബിസിനസ് രംഗത്ത് മികച്ച സേവങ്ങള്‍ കാഴ്ച വെക്കുകയും ചെയ്തിട്ടുള്ള കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള എം. റ്റി. പി. മുഹമ്മദ് കുഞ്ഞി (സുല്‍ഫക്‌സ് മാട്രസ് ), എം. കെ. സൂരജ് ദയ ചാരിറ്റബിള്‍ ട്രസ്‌ററ് (റിയാദ് വില്ല )എന്നിവരാണ് 2016-17 വര്‍ഷത്തെ കെ. എസ്. രാജന്‍ സൗഹൃദ പുരസ്‌കാരത്തിന് അര്‍ഹരായതെന്നു ഭാരവാഹികള്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇന്‍ഡോ അറബ് ബന്ധത്തെ പുഷ്ടിപ്പെടുത്തികൊണ്ടു വാണിജ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചതിനു വി. കെ. രാമചന്ദ്രന്‍ (അറബ് ലോജിസ്റ്റിക് ) അവാര്‍ഡിനര്‍ഹനായി. റിയാദിലെ സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച മുഖ്യധാരാ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളായ അഷറഫ് വടക്കേവിള (എന്‍. ആര്‍. കെ ), പാറക്കല്‍ സാമുവല്‍ (ഫോര്‍ക്ക ) സാമൂഹ്യ പ്രവര്‍ത്തകനായ മാത്യു ജോസഫ് എന്നിവരും അവാര്‍ഡിനര്‍ഹരായി.

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ റിയാദ്, ദമാം ചാപ്റ്ററുകളിലെ പി. ഭാസ്‌കരന്‍, കെ. വി. ദിവാകരന്‍, ശ്രീകല കൃഷ്ണകുമാര്‍, ജീജ ദിവാകരന്‍, ഡോ. രാജമോഹനന്‍, കെ. പി. അബ്ദുല്‍ മജീദ്, വി. വി. തമ്പാന്‍, പ്രിയ സനൂപ്, സാജിദ് മുഹമ്മദ്, സ്‌പോര്‍ട്‌സ് വിങ് ക്യാപ്റ്റന്‍ സതീശന്‍, 15 അംഗ സ്‌പോര്‍ട്‌സ് ടീം എന്നിവരെയും ആദരിക്കും.

മെയ് 19 വെള്ളിയാഴ്ച എക്‌സിറ്റ് 18ലെ നൂര്‍ അല്‍മാസ ഇസ്ത്ര ഹിലെ രണ്ടാം നമ്പര്‍ ഗേറ്റില്‍ നടക്കുന്ന ആറാം വാര്ഷികത്തോടനുബന്ധിച്ചുള്ള പയ്യന്നൂര്‍ ഫെസ്റ്റ് 2017 (മുസ്തഫ നഗര്‍ )ല്‍ വെച്ച് പുരസ്‌കാരങ്ങള്‍ നല്‍കും.

കൂടാതെ 25 വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയ അംഗങ്ങളെയും വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെയും ആദരിക്കും.

കൈരളി ചാനല്‍ മിന്നാമിനുങ്ങ് ഫെയിം സുരേഷ് പള്ളിപ്പാറ നയിക്കുന്ന കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയ മണിമേളം ഫെസ്റ്റിന്റെ മുഖ്യ പരിപാടിയായിരിക്കും. പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ കെ. എം. സനൂപ് കുമാര്‍, സി. വി ഉദയകുമാര്‍, എസ്. സോമശേഖര്‍, കൃഷ്ണന്‍, അബ്ദുല്‍അസീസ്, പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement