ന്യൂയോര്‍ക്ക്: അമേരിക്കയുടേതടക്കമുള്ള രാഷ്ട്രങ്ങളുടെ നയതതന്ത്രരഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രശസ്തരായ വിക്കിലീക്‌സിന് തിരിച്ചടി. ഓണ്‍ലൈന്‍ പണകൈമാറ്റ സ്ഥാപനമായ ‘പേപാല്‍’ വിക്കിലീക്‌സിന് നല്‍കിക്കൊണ്ടിരുന്ന സേവനം അവസാനിപ്പിച്ചതാണ് തിരിച്ചടിയായിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ നടത്തിയ സമ്മര്‍ദ്ദത്തേ തുടര്‍ന്നാണ് പേപാല്‍ വിക്കിലീക്‌സുമായുള്ള കച്ചവടം അവസാനിപ്പിച്ചത് എന്നാണ് സൂചന. അന്താരാഷ്ട്ര സംഘടനകളും വ്യക്തികളും ‘പേ പാലി’ ലൂടെയായിരുന്നു വിക്കിലീക്‌സിന് സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരുന്നത്.

തങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമേരിക്കന്‍ നീക്കമാണ് ഇതിന് പിന്നിലെന്ന് വിക്കിലീക്‌സ് ആരോപിച്ചു. ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ആമസോണ്‍ വിക്കിലീക്‌സുമായുള്ള കരാര്‍ നേരത്തേ അവസാനിപ്പിച്ചിരുന്നു.