എഡിറ്റര്‍
എഡിറ്റര്‍
ചെമ്മീന്‍ റോസ്റ്റ്
എഡിറ്റര്‍
Thursday 11th May 2017 4:28pm

ഷാപ്പിലെ മീന്‍കറിയുടെ രുചി വളരെ പ്രശസ്തമാണ്. അതിന്റെ എരിവും പുളിയുമൊക്കെയാണ് കറിയെ വ്യത്യസ്തമാക്കുന്നത്. ഷാപ്പിലെ കറി സ്റ്റൈലില്‍ ഒരു ചെമ്മീന്‍ റോസ്റ്റായാലോ. നമുക്ക് എളുപ്പം വീട്ടില്‍ തന്നെ തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ചെമ്മീന്‍- 250 ഗ്രാം
സവാള- 4 എണ്ണം
വെളുത്തുള്ളി- 7 അല്ലി
കറിവേപ്പില- പാകത്തിന്
പച്ചമുളക്- 3 എണ്ണം
തക്കാളി- 2
മളകുപൊടി: 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: കാല്‍ടീസ്പൂണ്‍
ഇഞ്ചി- ചെറിയ കഷ്ണം
കോണ്‍ഫ്‌ളോര്‍-1 ടേബിള്‍ സ്പൂണ്‍
ഗരം മസാല പൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
പഞ്ചസാര- കാല്‍ ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ- പാകത്തിന്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കി ഉപ്പും മുളകും മഞ്ഞളും പുരട്ടി ഒരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കാം. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ എന്നിവ ചേര്‍ത്തിളക്കുക. വറുക്കാന്‍ ആവശ്യമായ എണ്ണ ചൂടാക്കിയ ഷേഷം ചെമ്മീന്‍ ഇതില്‍ വറുത്ത് കോരുക.

പിന്നീട് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നി ഒന്നിച്ച് ചതച്ചെടുക്കാം. ഉള്ളിയും തക്കാളിയും ചെറിയ കഷ്ണങ്ങളായി മുറിക്കുക. ചെമ്മീന്‍ വറുത്ത എണ്ണയില്‍ തന്നെ ചതച്ച് വെച്ചിരിയ്ക്കുന്ന കൂട്ട് വഴറ്റിയെടുക്കാം. ഇതിലേക്ക് സവാളയും തക്കാളിയും വഴറ്റിയെടുക്കാം.

പിന്നീട് ചേരുവകളെല്ലാം ചേര്‍ത്ത് തക്കാളി വെന്തു വരുമ്പോള്‍ വറുത്ത് വച്ചിരിയ്ക്കുന്ന ചെമ്മീന്‍ കൂടി ചേര്‍ക്കാം. ഇതിലേക്ക് കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും അര ടേബിള്‍ സ്പൂണ്‍ ഗരംമസാലയും പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക.

ശേഷം അടച്ച് വെച്ച് വേവിയ്ക്കുക, അഞ്ച് മിനിട്ടിനു ശേഷവും വാങ്ങി വെയ്ക്കാം. ചെമ്മീന്‍ റോസ്റ്റ് തയ്യാര്‍.

Advertisement