ലക്‌നോ: കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്ന് യു പി മുഖ്യമന്ത്രി മായാവതി. കേന്ദ്രസര്‍ക്കാര്‍ കുത്തകകളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിലക്കയറ്റത്തിന് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

വിലക്കയറ്റം തടഞ്ഞുനിര്‍ത്തിയില്ലെങ്കില്‍ കേന്ദ്രത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. കേന്ദ്രം തെറ്റായ സാമ്പത്തിക നയങ്ങളും കുത്തകള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കും അനുകൂലമായ നിലപാടുകളും തിരുത്തുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. വിലക്കയറ്റത്തിന് കാരണം യു പി സര്‍ക്കാറിന്റെ തെറ്റായ നിലപാടുകളാണെന്ന് കഴിഞ്ഞ ദിവസം ശരത് പവാര്‍ കുറ്റപ്പെടുത്തിയിരുന്നു.

Subscribe Us: