എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശരത് പവാര്‍ മത്സരിക്കില്ല
എഡിറ്റര്‍
Sunday 5th January 2014 11:14pm

sharad-pawar1

മുംബൈ:ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനില്ലെന്ന് എന്‍.സി.പി അധ്യക്ഷനും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായ ശരത് പവാര്‍.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം നീക്കി വയ്ക്കാന്‍ പുതിയ തീരുമാനം സഹായകമാകുമെന്നും  രാജ്യ സഭയിലേക്ക് പോകുന്നതിന് താല്‍പ്പര്യക്കുറവില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അസംബ്ലി ഇലക്ഷനില്‍ നേരിട്ട തോല്‍വി കോണ്‍ഗ്രസും സഖ്യ കക്ഷികളും പഠിക്കണമെന്ന് പറഞ്ഞ അദ്ദേഹം തിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് നിരാശരാകേണ്ടതില്ലെന്നും പറഞ്ഞു.

തീരുമാനങ്ങളെടുക്കുന്ന നേതാക്കളെയാണ് ജനങ്ങള്‍ക്ക് ആവശ്യം. അത്തരം നേതാക്കളെയാണ് ജനങ്ങള്‍ അനുകൂലിക്കുക എന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എന്ത് നടക്കുന്നു എന്നത് മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കപ്പെടേണ്ട കാര്യമില്ല.

ധൂള്‍, നന്ദുര്‍ബാര്‍, അകോല, വാഷിം എന്നീ ജില്ല പരിഷത് പോളുകളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

കോണ്‍ഗ്രസിന്റെ തോല്‍വിയ്ക്ക് വ്യത്യസ്ത കാരണങ്ങളുണ്ട്. ആത്മവിശവാസത്തോടെ ജനങ്ങള്‍ക്കൊപ്പം മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വവുമായി ബന്ധപ്പെട്ട് 1999 ല്‍ കോണ്‍ഗ്രസുമായി പിരിഞ്ഞ പവാര്‍ 14 വര്‍ഷമായി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി അധികാരം പങ്കിടുകയാണ്. 2004 മുതല്‍ യു.പി.എ യുടെ ഭാഗമായും പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisement